Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍, കൊവിഡ് വ്യാപനം വിലയിരുത്താനായി വിവിധ ജില്ലകളില്‍ സന്ദര്‍ശനം

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വിലയിരുത്തലിനായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകീട്ടാണ് എത്തുക. ആറംഗ സംഘമാണ് വരുന്നത്. രാജ്യത്ത് എല്ലായിടത്തും കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും കേരളത്തില്‍ അത് ഉയര്‍ന്ന് നില്‍ക്കുകയാണ്. കേരളത്തില്‍ വളരെ കുറഞ്ഞ പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും, അതുകൊണ്ടാണ് രാജ്യം മുഴുവന്‍ രണ്ടാം തരംഗം അവസാനിച്ചിട്ടും കേരളത്തില്‍ അത് ഈ ഘട്ടത്തില്‍ വര്‍ധിക്കാന്‍ കാരണം. 50 ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് രോഗം കേരളത്തില്‍ ബാധിച്ചിരിക്കുന്നത്.

1

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

എന്‍എസ്ഡിസി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലേക്ക് വരുന്നത്. വിവിധ ജില്ലകളില്‍ ഈ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. നിലവില്‍ രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പകുതിയോളം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടത്. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച്ച കടുത്ത ജാഗ്രത ആവശ്യമാണെന്ന് പറഞ്ഞിരുന്നു.

Recommended Video

cmsvideo
    സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

    കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സംസ്ഥാന സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശനിയും ഞായറും സമ്പൂര്‍ണ ലോക്ഡൗണാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മൂന്നാം തരംഗത്തിന്റെ സൂചന സംസ്ഥാനത്തില്ല എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലെ രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് പരമാവധി കേസുകള്‍ കണ്ടെത്താനാണ് ശ്രമമെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

    അതേസമയം ഓണക്കാലയളവില്‍ അടക്കം ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഡെല്‍റ്റ വകഭേദമാണ് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുന്നത്. നിലവിലെ ശ്രമം ടിപിആര്‍ കുറച്ചുകൊണ്ടുവരാനാണ്. കേരളത്തിലെ പ്രതിരോധ സംവിധാനം ശക്തമായത് കൊണ്ട് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം വന്ന് പോയത്. വാക്‌സിനേഷനും കേരളത്തില്‍ ശക്തമായ രീതിയിലാണ് നടക്കുന്നത്. അതേസമയം ഗുരുതര രോഗികളുടെ എണ്ണവും, ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം കുറഞ്ഞതും കേരളത്തിന് ആശ്വസിക്കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+