കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി തണ്ടർഫോഴ്സിന് ആയുധങ്ങൾ ഉപയോഗിക്കാം.. വിശദീകരണത്തിൽ തൃപ്തരായി പോലീസ്

Google Oneindia Malayalam News

കൊച്ചി: തണ്ടര്‍ഫോഴ്‌സ് എന്ന പേര് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപുമായി ചേര്‍ത്ത് വാര്‍ത്തകളില്‍ കറങ്ങി നടക്കുകയാണ്. ആദ്യം ദിലീപിനെ കാണാന്‍ ഏതോ വിഐപികള്‍ വന്നെന്നും പിന്നീട് ദിലീപിന് വേണ്ടി സ്വകാര്യ സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയെന്നും വാര്‍ത്തകളുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ദിലീപിനോട് വിശദീകരണം ചോദിച്ചു. ദിലീപ് മറുപടിയും നല്‍കി. ആ മറുപടിയില്‍ തീരുമോ കാര്യങ്ങള്‍ ?

അമ്പലനടകൾ അഹിന്ദുക്കൾക്കായും തുറക്കട്ടെ.. അതല്ലേ ഹീറോയിസം.. പുരോഗമനത്തെ പിന്നോട്ടടിക്കേണ്ടഅമ്പലനടകൾ അഹിന്ദുക്കൾക്കായും തുറക്കട്ടെ.. അതല്ലേ ഹീറോയിസം.. പുരോഗമനത്തെ പിന്നോട്ടടിക്കേണ്ട

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധുനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധു

സുരക്ഷയ്ക്ക് സ്വകാര്യ സേന

സുരക്ഷയ്ക്ക് സ്വകാര്യ സേന

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്ക് വേണ്ടി സ്വകാര്യ സുരക്ഷാ സേനയെ നിയോഗിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നത്. ഇതോടെ ജാമ്യത്തില്‍ കഴിയുന്ന പ്രതി സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ വിവിധ വശങ്ങള്‍ വലിയ ചര്‍ച്ചയായി.

ദിലീപിനോട് വിശദീകരണം തേടി

ദിലീപിനോട് വിശദീകരണം തേടി

സുരക്ഷാ സേനയെ നിയോഗിക്കാന്‍ മാത്രം എന്ത് ഭീഷണിയാണ് ദിലീപ് നേരിടുന്നത് എന്ന ചോദ്യമുയര്‍ന്നു. ഇത് ദിലീപിന്റെ ജാമ്യത്തെ ബാധിക്കുമോ എന്നും സംശയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പോലീസ് ദിലീപിനോട് വിശദീകരണം തേടിയത്.

രേഖകൾ ഹാജരാക്കണം

രേഖകൾ ഹാജരാക്കണം

ആലുവ പോലീസ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദിലീപിന് നോട്ടീസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണമെന്ന് പോലീസ് നോട്ടീസില്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഏജന്‍സിയുടെ ലൈസന്‍സും ഹാജരാക്കണം.

ദിലീപ് വിശദീകരണം നൽകി

ദിലീപ് വിശദീകരണം നൽകി

സുരക്ഷാ സേന ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അവയുടെ ലൈസന്‍സ് ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സുരക്ഷാ സേനയുടെ കാര്യത്തില്‍ ദിലീപ് പോലീസിന് വിശദീകരണവും നല്‍കി. തണ്ടര്‍ഫോഴ്‌സിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ല എന്നായിരുന്നു ആ മറുപടി.

പരാതിക്കാരിൽ നിന്ന് ഭീഷണി

പരാതിക്കാരിൽ നിന്ന് ഭീഷണി

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ താന്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. തനിക്കെതിരെ പരാതിപ്പെട്ടവരില്‍ നിന്നാണ് തന്റെ സുരക്ഷയ്ക്ക് ഭീഷണിയുള്ളത്. തണ്ടര്‍ഫോഴ്‌സിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെന്നും ചര്‍ച്ച നടത്തുക മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി.

വിശദീകരണം തൃപ്തികരം

വിശദീകരണം തൃപ്തികരം

സംഭവത്തില്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണ് എന്ന് പോലീസ് പറയുന്നു. സുരക്ഷാ ഏജന്‍സിക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നും ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കി.

ആയുധങ്ങളാവാം

ആയുധങ്ങളാവാം

അതേസമയം ദിലീപിന്റെ സുരക്ഷയ്ക്ക് വേണ്ടി ആയുധങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് മുന്‍കൂട്ടി പോലീസിനെ അറിയിക്കണമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. പോലീസില്‍ നിന്നും ദിലീപ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല എന്നും എവി ജോര്‍ജ് പറഞ്ഞു.

ഓഫീസിൽ പരിശോധന

ഓഫീസിൽ പരിശോധന

ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്‌സിന്റെ തൃശൂരിലെ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കൊച്ചിയിലും കൊട്ടാരക്കരയിലും ഈ സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളും പോലീസ് പരിശോധിക്കുകയുണ്ടായി.

നടന്റെ ആവശ്യപ്രകാരമല്ല

നടന്റെ ആവശ്യപ്രകാരമല്ല

ജാമ്യത്തില്‍ കഴിയുന്ന ദിലീപ് സുരക്ഷയ്ക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തുന്നതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനം ഇല്ലെന്നാണ് അറിയുന്നത്. അതേസമയം സുരക്ഷാ ഏജന്‍സി ദിലീപുമായി ചര്‍ച്ചയ്ക്ക് എത്തിയത് നടന്റെ ആവശ്യപ്രകാരമല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നീക്കം പ്രശസ്തിക്ക് വേണ്ടി

നീക്കം പ്രശസ്തിക്ക് വേണ്ടി

തണ്ടര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവത്രേ ദിലീപുമായുള്ള കൂടിക്കാഴ്ച. ദിലീപിന് സുരക്ഷ ഒരുക്കുമ്പോള്‍ ഏജന്‍സിക്ക് ലഭിക്കുന്ന പ്രശസ്തി ലക്ഷ്യമിട്ടായിരുന്നുവേ്രത നീക്കം.

English summary
Police satisfied over Dileep's explanation about Private security agency's protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X