Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുമായി ബന്ധം: നികേഷ് കുമാര്‍ വിവാഹമോചനത്തിലേയ്‌ക്കെന്ന് വ്യാജവാര്‍ത്ത

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി മേധാവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ എംവി നികേഷ് കുമാറിനും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നു. ഐ ആം കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്.

സോളാര്‍ വിവാദ നായിക സരിത എസ് നായരുമായുള്ള നികേഷ് കുമാറിന്റെ ബന്ധം കാരണം ഭാര്യയും മാധ്യമപ്രവര്‍ത്തകയും ആയ റാണി വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന രീതിയിലാണ് പ്രചാരണം. നികേഷും സരിതയും തമ്മില്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും റാണി ഇതിനായി ഉപയോഗിക്കും എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് കൊണ്ടുവന്നിരുന്നു. ഇതാണോ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള കാരണം എന്നാണ് സംശയിക്കുന്നത്.

ബന്ധം തകര്‍ച്ചയിലേക്കെന്ന്

നികേഷ്-റാണി ബന്ധം സരിത മൂലം തകര്‍ച്ചയിലേക്ക് എന്ന തലക്കെട്ടോടെയാണ് 'ഐ ആം കോണ്‍ഗ്രസ്' എന്ന ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തിരിയ്ക്കുന്നത്.

ടീം സോളാര്‍

ടീം സോളാര്‍

നികേഷ് കുമാറിന് ടീം സോളാറുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നതെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്.

വിവാദം

വിവാദം

നികേഷ് സരിതയെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നപ്പോള്‍ ഇത് സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം.

റിപ്പോര്‍ട്ടറിന് വേണ്ടി മാത്രം

റിപ്പോര്‍ട്ടറിന് വേണ്ടി മാത്രം

റിപ്പോര്‍ട്ടര്‍ ചാനലിന് വേണ്ടി മാത്രം സരിത പ്രസ്താവനകള്‍ ഇറക്കാന്‍ കാരണം ഈ ബന്ധമാണെന്നാണ് ഇവരുടെ മറ്റൊരു ആരോപണം. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് വേണ്ടി മാത്രം സരിത എന്ത് പ്രസ്താവനയാണ് നല്‍കിയതെന്ന് മാത്രം പറയുന്നില്ല.

ആ ഓഡിയോ വേറെയാണ്

ആ ഓഡിയോ വേറെയാണ്

മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് സരിതയുമായി നടത്തിയ അഭിമുഖത്തെ കുറിച്ചാണ് ഇവരുടെ തെറ്റിദ്ധാരണ. സരിത റിപ്പോര്‍ട്ടര്‍ ടിവിയോട് മാത്രമായി പറഞ്ഞതല്ല അത്.

രാഷ്ട്രീയ വൈരാഗ്യം

രാഷ്ട്രീയ വൈരാഗ്യം

തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടര്‍ ബഹിഷ്‌കരണം

റിപ്പോര്‍ട്ടര്‍ ബഹിഷ്‌കരണം

ഫെനി ബാലകൃഷ്ണന്റെ ഒളിക്യാമറ വെളിപ്പെടുത്തലും, സരിതയുടെ അഭിമുഖത്തിന്റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടതും ആണ് എതിര്‍പ്പിന് കാരണം. ഈ സംഭവങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

ഇടത് അടുപ്പം

ഇടത് അടുപ്പം

എംവി രാഘവന്റെ മരണശേഷം സിഎംപിയിലെ സിപിഎം അനൂകൂല വിഭാഗത്തിനൊപ്പമാണ് നികേഷ് കുമാര്‍. സിപിഎമ്മിന്റെ പലപരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതും മറ്റ് രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+