• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോയി അറക്കലിന്റെ മരണ കാരണം വെളിപ്പെടുത്തി കുടുംബം; 'നാല് ദിവസം മുന്‍പ് ഫോണില്‍ ബന്ധുപ്പെട്ടിരുന്നു'

 • By News Desk

കൊച്ചി: കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ യുഎഇയിലെ പ്രമുഖ വ്യവയായി ജോയി അറക്കലിന്റെ മരണ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വയനാട് മാനന്തവാടി സ്വദേശിയായ ജോയി അറക്കലിന്റെ മാനന്ദവാടിയിലുള്ള അറയ്ക്കല്‍ പാലസ് എന്ന വീട് നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

cmsvideo
  അറയ്ക്കല്‍ ജോയി ആത്മഹത്യ ചെയ്തത് എന്തിന് ? | Oneindia Malayalam

  അറക്കല്‍ ജോയിയുടേത് ആത്മഹത്യയാണെന്നായിരുന്നു ദുബായി പൊലീസിന്റെ വെളിപ്പെടുത്തല്‍. കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയാണ് ജോയിയുടെ മരണമെന്നും പൊലീസ് പറഞ്ഞിരുന്നു. ദുരിതം നിറഞ്ഞ ജീവിതത്തില്‍ നിന്നും കഠിനാദ്ധ്വാനം കൊണ്ടാണ് ജോയി അറക്കല്‍ ബിസിനസ് സാമ്രാജ്യം കെട്ടിപടുത്തത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മരണകാരണമായി പല കഥകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.

  ശമ്പള ഓര്‍ഡിനന്‍സില്‍ തൊടാതെ ഹൈക്കോടതി; സര്‍ക്കാരിന് അധികാരമുണ്ട്, സ്‌റ്റേ ഇല്ല

  കുറ്റപ്പെടുത്തല്‍

  കുറ്റപ്പെടുത്തല്‍

  ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണ ശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി ജോയിയുടെ ഇന്നോവ ഗ്രൂപ്പ് വലിയ തുകയായിരുന്നു മുടക്കിയത്. മൊത്തം 2500 കോടി രൂപ

  ചെലവ് വരുന്ന കമ്പനിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍ പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ജോയി അറക്കല്‍ ആത്മഹത്യ ചെയ്തതെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നും കുടുംബം പറയുന്നു.

  നാല് ദിവസം മുന്‍പ്

  നാല് ദിവസം മുന്‍പ്

  മരണപ്പെടുന്നതിന്റെ നാല് ദിവസം മുന്‍പ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ജോയി അവരോട് സൂചിപ്പിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സംഭവം കമ്പനിയില്‍ ആരോടും പറഞ്ഞില്ലെന്നും റിഫൈനറി പ്രൊജക്ട് പൂര്‍ത്തിയാക്കുന്നതില്‍ പ്രൊജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാട്ടിയെന്നാണ് ജോയി പറഞ്ഞതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

  പ്രതിസന്ധി

  പ്രതിസന്ധി

  പദ്ധതി ഒരു പക്ഷെ നടപ്പിലാക്കിയേക്കില്ല എന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെന്നും കൂടുതല്‍ പണവും പ്രൊജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ഒരു പക്ഷെ പദ്ധതി നടപ്പിലായില്ലെങ്കിലുള്ള പ്രതിസന്ധിയെകുറിച്ച് ജോയി ആലോചിച്ചിരിക്കാം. വലിയ ബുദ്ധിമുട്ടി വരുമായിരുന്നിരിക്കാം. അല്ലാതെ ഇത്തരത്തില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ബന്ധുക്കള്‍ പറയുന്നു.

  കഴിഞ്ഞ ക്രിസ്തുമസിന്

  കഴിഞ്ഞ ക്രിസ്തുമസിന്

  പ്രൊജക്ട് ഡയറക്ടറെ ജോയിക്ക് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നുവെന്നും ബിസിനസില്‍ നേരത്തേയും പ്രതിസന്ധി നേരിട്ടെങ്കിലും ഇത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരിക്കണമെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്തുമസിന് നാട്ടിലെത്തിയ ജോയി ജനുവരിയില്‍ ആയിരുന്നു തിരിച്ചുപോയത്.

  അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ജോയി അറക്കല്‍.

   പ്രളയകാലത്ത്

  പ്രളയകാലത്ത്

  നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ജോയി അറക്കലിന്റേത്.

  45000 സ്‌ക്വയര്‍ ഫീറ്റിലാണ് ജോയിയുടെ അറക്കല്‍ പാലസ്. പ്രളയകാലത്ത് ദുരിതബാധിതര്‍ക്കായി തന്റെ വീട് തുറന്ന് നല്‍കി ജോയ് അറക്കല്‍ മനുഷ്യത്വത്തിന്റെ മാതൃക കാണിച്ചിരുന്നു. സെലിനാണ് ജോയ് അറക്കലിന്റെ ഭാര്യ. അരുണ്‍, ആഷ്ലി എന്നിവരാണ് മക്കള്‍.

  മറ്റ് ഇടപെടലുകളില്ല

  മറ്റ് ഇടപെടലുകളില്ല

  സുഹൃത്തിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ പതിനാലാമത്തെ നിലയില്‍ നിന്നാണ് അദ്ദേഹം ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ജോയ് അറക്കലിന്റെ മരണത്തിന് പിന്നില്‍ മറ്റ് ഇടപെടലുകളില്ല എന്നാണ് പോലീസ് കണ്ടെത്തല്‍.

  English summary
  Family Relatives of Joy Arakkal Reveal the Cause of his Death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X