Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവസാന നിമിഷങ്ങളിലും അദ്ദേഹം പാട്ടിന്റെ ലോകത്ത്'; കെകെയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബോളിവുഡ് ഗായകനും മലയാളിയുമായ കെ കെ എന്ന പ്രശസ്ത പേരിൽ അറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരണത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും അദ്ദേഹം പാട്ടിന്റെ ലോകത്തായിരുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു കൃഷ്ണകുമാർ. ഇദ്ദേഹം ജനിച്ചു വളർന്നത് ഡൽഹിയിൽ ആയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :-

cm

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ (കൃഷ്‌ണകുമാർ കുന്നത്ത്) യുടെ വിയോഗത്തിൽ അനുശോചിക്കുന്നു. തന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം പാട്ടിന്റെ ലോകത്തായിരുന്നു. ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാർ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായിരുന്നു.

ബോളിവുഡിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അദ്ദേഹത്തിൻ്റെ അകാലനിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. കെ.കെ.യുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

അതേസമയം, ആരാധക ലോകം കെ കെ എന്ന് വിശേഷിപ്പിക്കുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചത് ഇന്നലെ ആയിരുന്നു. 53 വയസ്സായിരുന്നു ഇദ്ദേഹത്തിന്. കൊൽക്കത്തയിലെ സംഗീത പരിപാടിയിൽ പങ്കെടുത്ത ഇദ്ദേഹം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു കെകെ. തുടർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയായ സി എം ആർ ഐയിൽ പ്രവേശിപ്പിച്ചു.

എന്നാൽ, രാത്രി 10 മണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗായകൻ. ഈ സംഗീത പരിപാടിയിൽ പങ്കെടുത്തതിന്റെ വ്യത്യസ്ത ഫോട്ടോകൾ ഗായകൻ തന്റെ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വേദിയിൽ കുഴഞ്ഞ് വീണത്.

അതേസമയം, ലോകം ആരാധിക്കുന്ന ഗായകന് അനുശോചനം രേഖപ്പെടുത്തി ട്വിറ്ററിൽ പ്രമുഖർ ഗായകന്റെ വേർപാടിൽ പങ്കുചേരുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലെ അദ്ദേഹത്തിനിറെ പെട്ടെന്നുളള വിയോഗം അംഗീകരിക്കാൻ കഴിയുന്നതല്ല. മരണ വാർത്ത കേട്ടവർ പോലും ഞെട്ടൽ മാറാത്ത തരത്തിലുളള പോസ്റ്റുകളും ട്വീറ്റുകളുമാണ് പങ്കിട്ടത്.

"കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉണ്ടായ കെകെയുടെ വിയോഗ വാർത്ത ഏറെ ദയനീയമാണ്. ജീവിതം എത്ര ദുർബലമാണ് എന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു".

ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തു. "ഗായകൻ കെ കെ അന്തരിച്ചു എന്ന വാർത്ത കേൾക്കുന്നു... ദൈവമേ, ശരിക്കും എന്താണ് സംഭവിക്കുന്നത്!!?? കെകെ സർ ഏറ്റവും നല്ല മനുഷ്യരിൽ ഒരാളായിരുന്നു. വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആർഐപി സർ" ഗായകൻ രാഹുൽ വൈദ്യ ട്വീറ്റ് ചെയ്തു. "നമ്മുടെ പ്രിയപ്പെട്ട കെകെ ഇനി ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ശരിക്കും സത്യമാകില്ല. സ്നേഹത്തിന്റെ ആ ശബ്ദം പോയി. ഇത് ഹൃദയഭേദകമാണ്," ഹർഷ്ദീപ് കൗർ ട്വീറ്റ് ചെയ്തു.

മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

"അങ്ങേയറ്റം സങ്കടകരവും തകർന്നതുമായ വാർത്ത. നമുക്കെല്ലാവർക്കും ഉണ്ടായ ഞെട്ടിക്കുന്ന മറ്റൊരു നഷ്ടം. നമ്മുടെ കെ കെ സർ ഇപ്പോൾ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല". ഗായകനും സംഗീത സംവിധായകനുമായ അർമാൻ മാലിക് ട്വീറ്റ് ചെയ്തു. അതേസമയം, കെകെയുടെ മരണത്തിൽ അസ്വാഭാവികത. കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+