ഫിറോസ് ചുട്ടിപ്പാറ സിനിമയിലും: പ്രവാസികളുടെ വികാരമെന്ന് സംവിധായകന്‍
തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വ്ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ അദ്ദേഹം തന്നെ. വ്യത്യസ്തമായ രുചികള്‍ തന്റേതായ അവതരണ ശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു എന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഇടപെടലുകളുമാണ് മറ്റ് വ്ളോഗര്‍മാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
അടുത്തിടെ ചില വിവാദങ്ങളും ഫിറോസ് ചുട്ടിപ്പാറയെ ചുറ്റിപ്പറ്റി ഉയര്‍ന്ന് വരികയും ചെയ്തിരുന്നു. മയിലിനെ കറിവെക്കാനായി ഗള്‍ഫിലേക്ക് പോകുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനമായിരുന്നു വിവാദങ്ങള്‍ക്ക് അടിസ്ഥാനം. എന്നാല്‍ മയിലിനെ കറിവെക്കാതെ കോഴിക്കറി വെച്ച് അദ്ദേഹം തന്നെ വിവാദങ്ങള്‍ക്ക് അവസാനം കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ഒരു സിനിമയിലും ഭാഗമായിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ.

ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിലാണ് ഫിറോസ് ചുട്ടിപ്പാറ നേരിട്ടല്ലെങ്കിലും ഒരു ഭാഗമായിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ തന്നെ ഫിറോസിന്റെ ഭാഗം പുറത്ത് വന്നിരുന്നെങ്കിലും തിയേറ്ററിലെ സ്ക്രീനില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ വലിയ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്.
എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ഫിറോസിന്റെ വ്ളോഗിങ് രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് വ്യക്തമായ ഉദ്ദേശങ്ങള്‍ ഉണ്ടെന്നാണ് സംവിധായകന്‍ ചിദംബരം വ്യക്തമാക്കുന്നത്. സംവിധായകന്‍ മാത്രമല്ല നടന്‍ ഗണപതിയും ഇതേ അഭിപ്രായം പങ്കുവെക്കുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി കൗമുദി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഫിറോസ് ചുട്ടിപ്പാറയിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ആരംഭിക്കുന്നത്. വളരെ മികച്ച അഭിപ്രായമായിരുന്നു ആ ട്രെയിലറിന് ലഭിച്ചത്. സിനിമാ മേഖലകളില്‍ നിന്നുള്‍പ്പടെ നിരവധി ആളുകള്‍ കമന്‍റുകള്‍ രേഖപ്പെടുത്തി മുന്നോട്ട് വന്നു. സിനിമ കാണാനുള്ള ഒരു ക്യൂരിയോസിറ്റി ട്രെയിലര്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും നടന്‍ ഗണപതി പറയുന്നു.

ഫിറോസ് ചുട്ടിപ്പാറയുടെ അരാധാകരും ട്രെയിലര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന് വലിയൊരു ആരോധാകസമൂഹം ഉണ്ടെന്ന് നമുക്ക് അറിയാമായിരുന്നു. എത്രത്തോളം റീച്ച് പുള്ളിക്ക് ഉണ്ടെന്ന ബോധ്യവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അത് മാത്രമല്ല, എല്ലാവര്‍ക്കും ഇഷ്ടമുള്ള ആളുകൂടിയാണ് അദ്ദേഹം. അതുകൊണ്ടാണ് പടത്തിലേക്ക് വന്നത്. പക്ഷെ ഇത്രയധികം ഫാന്‍സ് ഫിറോസിന് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നുമാണ് സംവിധായകന്‍ ചിദംബരം അഭിപ്രായപ്പെട്ടത്.

നമ്മളൊക്കെ വെറുതെ ഇരുന്ന് യൂട്യൂബും ഫേസ്ബുക്കുമൊക്കെ നോക്കുമ്പോള്‍ കാണുന്ന ഒരാളാണ് ഫിറോസ്. വളരെ രസമുള്ള അവതരണ രീതിയാണ് പുള്ളിയുടേത്. പ്രവാസികളെ സംബന്ധിച്ച് നാട്ടിലെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന താരമാണ് അദ്ദേഹം. ജോയി മോന്‍ കാനഡയില്‍ നിന്നും അദ്ദേഹത്തിന്റെ വീഡിയോ കാണുന്ന ഒരു രംഗമാണ് ട്രെയിലറിലുള്ളത്. പല പ്രവാസികളും പങ്കുവെച്ച ഒരു ഒരു അനുഭവമാണ് അത്. അതില്‍ നിന്നും ഉള്‍ക്കൊണ്ടാണ് ആ രംഗം ഉള്‍പ്പെടുത്തിയതെന്നും ഇരുവരും പറയുന്നു.

ഗണപതിയുടെ ചേട്ടന്‍ കൂടിയാണ് ചിദംബരം. ചേട്ടന്‍ ആദ്യമായി ഡയറക്ടര്‍ ആയ സിനിമയില്‍ തിരക്കഥയെഴുതി അഭിനയിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഗണപതി അഭിപ്രായപ്പെടുന്നത്. സിനിമയുടെ ത്രെഡ് ചിദംബരത്തിന്റെ ഒരു ബെര്‍ത്ത്ഡേയില്‍ സംഭവിച്ചൊരു കാര്യമാണ്. ചിദംബരം അതിന് മുന്‍പും സ്‌ക്രിപ്റ്റ് എഴുതിയിരുന്നെങ്കിലും അതൊക്കെ വേറെ തരത്തിലുള്ള സ്‌ക്രിപ്റ്റ് ആയിരുന്നുവെന്നും താരം പറയുന്നു.












Click it and Unblock the Notifications