കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര തീരുമാനം മുട്ടുമടക്കിയതാണോ എന്ന് ഉടൻ അറിയാം; കെ സുരേന്ദ്രൻ
കാർഷിക നിയമം പിൻവലിക്കൽ; കേന്ദ്ര തീരുമാനം മുട്ടുമടക്കിയതാണോ എന്ന് ഉടൻ അറിയാം; കെ സുരേന്ദ്രൻ
പാലക്കാട്: കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷ്യൻ കെ. സുരേന്ദ്രൻ. കാർഷിക നിയമം പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനം, മുട്ടുമടക്കിയതാണോ മുട്ടടിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാം. രാജ്യത്തെ കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉത്തരേന്ത്യയിൽ കാർഷിക വിളകളുടെ വിൽപ്പന കർഷക സഹകരണ സംഘങ്ങൾ വഴി ചന്തകളിലൂടെ ആണ്.

അത് എവിടെയും കൊണ്ടു വരാൻ സി പി എമ്മും കോൺഗ്രസും മുൻകൈ എടുക്കണമെന്നും മുന്നിലോട്ട് വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

എന്നാൽ, കേരളം എത്രയോ കാലമായി മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മൊയ്ലിയാർമാർ തുപ്പുന്നതാണ് ഹലാൽ ഭക്ഷണം. കേരളത്തിലും ഹലാൽ ഭക്ഷണം വരാൻ പോകുന്നെന്നും ഇത് കഴിക്കേണ്ടവർക്ക് കഴിക്കാമെന്നും ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, സുരേന്ദ്രൻ ഇക്കാര്യം കൂടി മാധ്യമങ്ങൾകക് മുന്നിൽ സൂചിപ്പിച്ചു. സംസ്ഥാനത്തെ ബി ജെ പി യുടെ മണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ചു. ഇനി മുതൽ സംസ്ഥാനത്ത് 280 മണ്ഡലം കമ്മറ്റികൾ ഉണ്ടാവും. പുതിയ മണ്ഡലങ്ങളുടെ പ്രഖ്യാപനം സുരേന്ദ്രൻ പാലക്കാട് നടത്തി. ഓരോ മണ്ഡലത്തിലും ഓരോ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഉണ്ടാവുമെന്നും, ഈ മാസം 30 ഓടെ പുതിയ മണ്ഡലം പ്രസിഡന്റുമാർ നിലവിൽ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന് ഒടുവിൽ വിവാദ കാർഷിക നിയമങ്ങൾ ഇന്നലെയാണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് പറഞ്ഞു.
കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങു വിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
Recommended Video

പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി.
ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്.












Click it and Unblock the Notifications