കർഷകന്റെ അത്മഹത്യ!! കുടുംബത്തിന് പരാതി ഇല്ല!! കാരണം ഇതാണ്!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനില്ലെന്ന് ആത്മഹത്യ ചെയ്ത് ജോയിയുടെ കുടുംബം. മൂന്നു പെൺമക്കളുമായി കേസിന്റെ പുറകെ നടക്കാൻ സാധിക്കാത്തതിനാലാണ് പരാതി നൽകാത്തതെന്ന് ജോയിയുടെ ഭാര്യ മോളിയെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

എല്ലാം ദൈവം നോക്കിക്കോളുമെന്നാണ് മോളി പറയുന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിൽ പ്രതീക്ഷയുണ്ടെന്നും മോളി പറയുന്നു. കടങ്ങൾ വീട്ടുന്നതിനും മകൾക്ക് ജോലി ലഭിക്കുന്നതിനും സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. സർക്കാരിന്റെ ഇതുവരെയുള്ള നടപടികൾ തൃപ്തികരമാണെന്നും മോളി വ്യക്തമാക്കി.

suicide

അതേസമയം പിതാവിന്റെ മരണത്തിന് ചെമ്പനോട വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർ മാത്രാമാണ് ഉത്തരവാദികളെന്ന് ജോയിയുടെ മൂത്ത മകൾ അഞ്ജു പറഞ്ഞു. കുടുംബം മുന്നോട്ട് പോകണമെങ്കിൽ ഇളയ സഹോദരിക്ക് ജോലി ആവശ്യമെന്നും അവർ പറഞ്ഞു. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസ് അധികൃതർ വിസമ്മതിച്ചതിൽ മനം നൊന്താണ് കർഷകൻ വില്ലേജ് ഓഫീസിലെ ഗ്രില്ലിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. ജോയിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ജോയിയുടെ ഇളയമകൾക്ക് ജോലി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

അതേസമംയം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും ബന്ധുക്കൾ സഹായിച്ചില്ലെന്ന് മോളി പറഞ്ഞു.

English summary
farmer's suicide joy family not forwared with case.
Please Wait while comments are loading...