കര്‍ഷക പ്രതിഷേധം; മുഖ്യമന്ത്രിയുടെ പ്രതികരണം രണ്ടാം ഘട്ട കുത്തിവെപ്പ് ഷാഫി പറമ്പില്‍ എംഎല്‍എ
തിരുവനന്തപുരം: കര്‍ഷക പ്രതിഷേധത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ നിയമസഭയില്‍ കുറ്റപ്പെടുത്തി ഷാഫി പറമ്പില്‍ എംഎല്‍എ.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ കര്‍ഷകരുടെ ആവശ്യത്തിന് വേണ്ടി അവര്‍ നടത്തുന്ന സമരത്തെ എംപി മാരുള്‍പ്പെടെ പ്രതിഷേധിച്ചു. ഒരു രാജ്യം മുഴുവന്‍ അവര്‍കൊപ്പം നില്‍ക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒരു ദിവസം പോലും ഈ കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടത് തന്നെയാണ.് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു, മമത ബാനര്‍ജി പ്രതികരിച്ചു, ഉദ്ദവ് താക്കറെ പ്രതികരിച്ചു, ബിജെപിയുടെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വരുണ്‍ ഗാന്ധി പോലും പ്രതികരിച്ചു. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന രണ്ടാം ഘട്ട കുത്തിവെപ്പിന്റെ ഉദ്ഘാടനമായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എ ആഞ്ഞടിച്ചു. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് പ്രതികരിക്കേണ്ടതില്ലെങ്കിലും കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍ പ്രതികരിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പഠിക്കേണ്ടത് ഗോള്‍വാള്‍ക്കറേയും, സവര്‍ക്കറെയുമാണ് എന്ന സര്‍വകലാശാലയുടെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. സര്‍വകലാശാല എന്തെല്ലാം ന്യായീകരണം നടത്തിയാലും പഠിപ്പിക്കുന്ന അധ്യാപകന്റെ മനോധര്‍മ്മമനുസരിച്ച് വിദ്യാര്‍ത്ഥികളെ എന്ത് പഠിപ്പിക്കുമെന്ന് ആര്‍ക്കും പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പഠിക്കേണ്ട വിഷയത്തിലേക്ക് സവര്‍ക്കറേയും, ഗോള്‍വാള്‍ക്കറേയും ചേര്‍ക്കുന്നത് നാളെ അത് ചെയ്യുന്ന അപകടമെന്താണെന്ന് തിരിച്ചറിയാനുള്ള ദീര്‍ഘ വീക്ഷണം ഈ സര്‍ക്കാരിന് വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പഠിക്കേണ്ടത് ഗാന്ധിജിയെയും നെഹ്‌റുവിനെയുമാണ്.. കപട രാജ്യസ്‌നേഹികളെയല്ലെന്ന് നാടിന്റെ ചരിത്രം അറിയാവുന്ന യഥാര്‍ഥ രാജ്യസ്‌നേഹികള്‍ക്കറിയാം'. ഇത് പരിശോധിക്കാമെന്ന് മാത്രം പറഞ്ഞ സര്‍ക്കാരിനെ ഷാഫി വിമര്‍ശിച്ചു. കേരളത്തിലെ പൊതു സമൂഹത്തിന് അത് അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കറെയും, ഗോള്‍വാക്കറെയും, ഗോഡ്‌സേയുടെയുമൊക്കെ ആശയങ്ങള്‍ പിന്‍പറ്റുന്ന വക്താക്കള്‍ നാട്ടിലിപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് നാം ദിനേനെ കാണുന്നതാണ്. ഇവരെ ആരാധിക്കുന്ന ആളുകളിലേക്ക് ഭരണം വന്നാലുണ്ടാകുന്ന ആപത്ത് തിരിച്ചറിയണം. ഇന്ന് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ രാജ്യത്തിനു ദുരന്തമാകുമെന്ന് പ്രവാചകനെ പോലെ മന്‍മോഹന്‍സിങ് പറഞ്ഞപ്പോള്‍ പരിഹസിച്ചവര്‍ അപകടത്തെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട് മോദിയുടെ കൈകളിലേക്ക് ഭരണം പോയതിന്റെ അപകടം നാം ഇന്ന് കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

കര്‍ഷകരുടെ മേലേക്ക് പാഞ്ഞുകയറിയ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നു. അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ പേര് ബിജെപി, ആര്‍എസ്എസ് ആണെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആശയങ്ങളെ കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിപ്പിക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ആര്‍ജവമുണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയും, സെക്കണ്ടറി വിദ്യാഭ്യാസ മേഖലയും വലിയ പ്രസതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനം പരാജയമാണ്. പ്ലസ് വണ്‍ പ്രവേശനത്തിനു ഒരു പ്രശ്‌നവും ബാക്കിയുണ്ടാകില്ലെന്നാണ് വിദ്യഭ്യാസ മന്ത്രി പറഞ്ഞത്. ഇന്നലെയും ഇന്നും വാര്‍ത്താ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പലര്‍ക്കും സീറ്റ് കിട്ടിയിട്ടില്ല എന്ന് എങ്ങനെയാണ് അംഗീകരിക്കേണ്ടി വന്നതെന്ന് അദ്ദേഹം ചോദിച്ചു. സീറഅറുകള്‍ വര്‍ധിപ്പിച്ച സ്ഥലങ്ങളില്‍ പോലും ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ പഠിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ അലോട്ട്‌മെന്റിന് ശേഷം നിരവധി പേരാണ് ഫോണ്‍ വിളിച്ചത്. മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചവര്‍ പോലും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ പുറത്തിരിക്കുകയാണ്. പ്രതിപക്ഷം തിരുത്തണമമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തിരുത്താരിക്കുന്നതിന്റെ ഫലത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ പ്രയാസങ്ങളാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications