Get Updates
Get notified of breaking news, exclusive insights, and must-see stories!

300 രൂപയുടെ കച്ചവടമാക്കി, ബിജെപി ആളുകളെ വിലയ്‌ക്കെടുക്കുന്നു; ബിഷപ്പിനെതിരെ ഫാ.തേലക്കാട്

father

കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പക്വതയില്ലാത്തതാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്. ബി ജെ പി ആളുകളെ വിലയ്‌ക്കെടുക്കുകയാണ്, അതേ പോലുള്ള പ്രസ്താവനയാണ് ബിഷപ്പ് നടത്തിയതെന്നും ഫാ. തേലക്കാട് പറഞ്ഞു. അല്‍പം ഗൗരവത്തോടെ വിഷയം കാണണമായിരുന്നെന്നും വിഷയം 300 രൂപയുടെ കച്ചവടമാക്കിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പിന്റെ പ്രസ്താവന കേരളത്തിലെ കത്തോലിക്കക്കാര്‍ പിന്തുണയ്ക്കില്ലെന്നും പത്ത് കാശിന് വേണ്ടി ആത്മാവിനെ വില്‍ക്കുന്നത് പോലുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. റബ്ബര്‍ വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി ജെ പിയെ സഹായിക്കുമെന്നും കേരളത്തില്‍ നിന്ന് എം പി ഇല്ലെന്ന ബി ജെ പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിക്കുമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞത്.

എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എത്ര തുറുപ്പ് ചീട്ട് എറിഞ്ഞാലും ആര്‍ എസ് എസും ബി ജെ പിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് എന്താണെന്ന് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാരും അവരും തമ്മിലുള്ള വിഷയത്തില്‍ എന്ത് പ്രതികരിക്കാനാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ നിലപാട് മാറ്റത്തിന്റെ സൂചനയാണെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് - സിപിഎം മുന്നണികള്‍ കര്‍ഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സര്‍ക്കാര്‍ ഘട്ടംഘട്ടമായി റബര്‍ വില കൂട്ടുകയാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെട്ടുത്തും. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്.

മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍ മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭ്യമാവുകയുള്ളൂ. ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദന്‍. കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളികളഞ്ഞത് നല്ല കാര്യമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+