കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജയെ മുഖ്യമന്ത്രിയാക്കിയില്ലല്ലോ? എന്തുകൊണ്ട് വനിതാ ഡിസിസി അധ്യക്ഷ ഇല്ല; ഫാത്തിമ തെഹ്ലിയ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുന്നില്ലെന്ന വിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. മുസ്ലീം ലീഗിൽ മാത്രമല്ല കോൺഗ്രസിലും കമ്മ്യൂണിസ്റ്റും സംഘടനകളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഫാത്തിത തെഹ്ല പറഞ്ഞു. മീഡിയാ വൺ ചാനലിനോടായിരുന്നു അവരുടെ പ്രതികരിണം.

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഒരുപരിധിവരെ മാത്രമെയുള്ളുവെന്നാണ് പൊതുവായ വിലയിരുത്തല്‍. അത് തെളിയിക്കുന്നതാണോ ലീഗിന്റെ നടപടികളെന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിച്ചാല്‍ എവിടെയൊക്കെയാണ് സ്ത്രീകള്‍ക്ക് അർഹിക്കുന്ന സ്ഥാനം ലഭിച്ചിട്ടുള്ളതെന്ന് തെഹ്ലിയ ചോദിച്ചു. ഏറ്റവും ഒടുവിലായി വന്ന ഡിസിസി അധ്യക്ഷ പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ല. ഇതിനെതിരെ മുൻ ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തന്നെ രംഗത്തെത്തിയിരുന്നു.

 fathimathahliya-1610513957-16307

കമ്മ്യൂണിസ്റ്റ് പാർട്ടിയിലും സ്ത്രീകളെ ഉൾക്കൊള്ളിക്കാൻ തയ്യാറാകുന്നില്ല. മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് അതൊരു നിസാര കണക്കാണ്. അവർ എന്തുകൊണ്ടാണ് കെകെ ശൈലജയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിക്കാൻ തയ്യാറാകാതിരുന്നതെന്നും തെഹ്ലിയ ചോദിച്ചു. അത് കാണാൻ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. ഗൗരിയമ്മയോട് കാണിച്ചതും നമ്മുക്ക് അറിയാം,അത്തരത്തിൽ ഒരുപാട് ഉദാഹരണങ്ങൾ ഓരോ രാഷ്ട്രീയ സംഘടനകളിലും ഉണ്ട്.അതിനാൽ ഒരു പാർട്ടിയെ മാറ്റ് പൊയിന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ടെന്നും തെഹ്ലിയ പറഞ്ഞു.

Recommended Video

cmsvideo
Fathima Thahliya criticize mammootty in Lakshadweep issue

പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

എംഎസ്എഫിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അ് നടപ്പാകണം എന്നതാണ് ആവശ്യം. ഹരിത എംഎസ്എഫിന്റെ പോഷക ഘടകം മാത്രമാണ്. എംഎസ്എഫിൽ സ്ത്രീ പ്രാതിനിധ്യം ഇല്ല. അങ്ങനെ വരുമ്പോൾ ഈ സ്ത്രീ ശബ്ദങ്ങളെ ആര് അഡ്രസ് ചെയ്യും ഫാത്തിമ തെഹ്ലിയ ചോദിച്ചു.അതേസമയം ഹരിത ഭാരവാഹികൾക്ക് മുസ്ലീം ലീഗിൽ നിന്നും ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തെഹ്ലിയ പറഞഅഞു. പരാതി ഉന്നയിച്ചത് മുതൽ കടുത്ത മാനസിക സമ്മർദ്ദമാണ്. നിരന്തരമായി വേട്ടയാടുന്ന തരത്തിലുള്ള സമീപനമാണ്. അത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിൽ താൻ ഉൾപ്പെടെ ഉണ്ട്. തങ്ങളുടെ കുടുംബത്തിലേക്കും ചുറ്റുപാടിലേക്കും ഇറങ്ങി ചെല്ലുന്ന ജോലി സ്ഥലങ്ങളിൽ നിന്നുമൊക്കെ ഉണ്ടാകുന്ന അനുഭവങ്ങൾ പറയാൻ പറ്റുന്നതിലും അപ്പുറം ഉള്ളതാമ്. അതിനൊരു പരിഹാരം ഉണ്ടായിട്ടില്ലെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

English summary
Fathima Thehliya questions absence of women leaders in political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X