വന്ദേഭാരത് ട്രെയിനുകളുണ്ടെങ്കില്‍...; കെ റെയില്‍ നിലപാടില്‍ മാറ്റം വരുത്തി ശശി തരൂര്‍
തിരുവനന്തപുരം: കെ റെയില്‍ നിലപാടില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍. കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വന്ദേഭാരത് ട്രെയിന്‍ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു.

നേരത്തെ കെ റെയിലിന് അനുകൂലമായ നിലപാടായിരുന്നു ശശി തരൂര്‍ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും തരൂര്‍ രംഗത്തെത്തിയിരുന്നു. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രിയെ താന്‍ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ ഡിസംബറില്‍ തരൂര്‍ പറഞ്ഞത്. വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തരൂര്‍ അച്ചടക്കം പാലിക്കണമെന്നായിരുന്നു മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞിരുന്നത്.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രൂക്ഷ വിമര്‍ശനമാണ് തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ നടപടി എടുക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപനത്തെ കൂട്ടുപിടിച്ചുള്ള ശശി തരൂരിന്റെ നിലപാട് മാറ്റം. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് പകരമാവുമെന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രൂക്ഷ വിമര്‍ശനമാണ് തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ നടപടി എടുക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപനത്തെ കൂട്ടുപിടിച്ചുള്ള ശശി തരൂരിന്റെ നിലപാട് മാറ്റം. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് പകരമാവുമെന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ക്കുണ്ടെന്ന് സതീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വേയാണ് വഹിക്കുന്നതെന്നിരിക്കെ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്മാറണമെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞിരുന്നത്. കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാം












Click it and Unblock the Notifications