14 ലക്ഷം കൊടുത്താൽ മെഡിക്കൽ പി ജി എടുക്കാം, ഫീസ് ഏകീകരിച്ചു !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ്‌സ അസോസിയേഷന് കീഴിലുള്ള മെഡിക്കള്‍ കോളേജുകളിലെ ഫീസ് ഏകീകരിച്ചു. ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബുവാണ് പുതിയ ഫീസ് സംബന്ധിച്ച് ഉത്തരവിട്ടത്. 

ഒരേ ഫീസ്

ഒരേ ഫീസ്

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി കോള്‍സുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അതേ ഫീസ് നിരക്കാണ് അസോസിയേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലും അനുവദിച്ചിരിയ്ക്കുന്നത്. പിജി ക്ലിനിക്കല്‍ കോഴ്‌സിന് 14 ലക്ഷമാണ് ഫീസ്

പ്രവേശനം

പ്രവേശനം

എല്ലാ സീറ്റിലേക്കും സര്‍ക്കാര്‍ നേരിട്ടാണ് പ്രവേശനം നടത്തുക. ഈ സാഹചര്യത്തിലാണ് പുതിയ ഫീസ് ഘടന നിശ്ചയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി സ്വാശ്രയ മാനജേമെന്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. 25 ലക്ഷമായി ഫീസ് കുറയ്ക്കാന്‍ മാനേജ്‌മെന്റുകള്‍് തയ്യാറായെങ്കിലും സമവായത്തില്‍ എത്താതെ ചര്‍ച്ച പിരിയുകയായിരുന്നു.

രാജേന്ദ്രബാബു കമ്മീഷന്

രാജേന്ദ്രബാബു കമ്മീഷന്

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് ഘടനയെ കുറിച്ച് പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് ജസ്റ്റിസ് രാജേന്ദ്രബാബുവിേെന്റത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി നേരത്തെ ചര്‍ച്ച നടത്തി ഫീസിന്റെ കാര്യത്തില്‍ സമവായത്തില്‍ എത്തിയിരുന്നു.

ഫീസ് നിരക്ക്

ഫീസ് നിരക്ക്

50 ശതമാനം സര്‍ക്കാര്‍ സീറ്റിൽ 6.5 ലക്ഷ രൂപയും മാനേജ്‌മെന്റ് സീറ്റില്‍ 17.5 ലക്ഷം രൂപയുമാണ് ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ 35 ലക്ഷം രൂപവരെ വാങ്ങാം. ക്ലിനിക്കള്‍ പിജി കോഴ്‌സുകള്‍ക്ക് ഡിഗ്രി ഫീസിന്റെ 75 ശതമാനം ഈടാക്കാം. നോണ്‍ ക്ലിനിക്കല്‍ പിജി ബിരുദ കോഴ്‌സുകളില്‍ 8.5 ലക്ഷം രൂപയാണ് ഫീസ്.

English summary
fees Hike in self finance medical PG seat.
Please Wait while comments are loading...