പെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽ
Recommended Video

കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉത്തരേന്ത്യയിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും മാത്രം നിലനില്ക്കുന്നു എന്ന് കരുതിപ്പോന്ന ചേലാകര്‍മ്മം കേരളത്തിലും നടക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കോഴിക്കോടും തിരുവനന്തപുരത്തും ഇതിനായി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ സ്ത്രീകളാരും തുറന്ന് പറയാന്‍ മടിക്കും. എന്നാല്‍ ചേലാകര്‍മ്മത്തിന്റെ ഇരയായ ഒരു മുസ്ലീം പെണ്‍കുട്ടി തന്നെ തന്റെ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ശ്രദ്ധേയമായി തുറന്ന് പറച്ചിൽ
കേരളത്തില്‍ പലയിടത്തും മുസ്ലീം സമുദായത്തില്‍ അതീവ രഹസ്യമായി ചേലാകര്‍മ്മം നടക്കുന്നുണ്ട് എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ വിവരം ആരും പുറത്ത് പറയാന്‍ തയ്യാറല്ല. ഇവിടെയാണ് ഷാനി എസ്എസ് എന്ന ഗവേഷക വിദ്യാര്‍ത്ഥിനി വ്യത്യസ്തയാവുന്നത്. മാതൃഭൂമിയാണ് ഷാനിയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അറിവുകൾ ലഭിക്കാതെ
താനും ഉമ്മയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഷാനിയുടെ കുറിപ്പ് തുടങ്ങുന്നത്. നല്ല സ്പര്‍ശം, ചീത്ത സ്പര്‍ശം എന്നിവയെക്കുറിച്ചെല്ലാം പറഞ്ഞുതന്ന ഉമ്മ പക്ഷേ സ്ത്രീ ശരീരത്തെ കുറിച്ചോ ലൈംഗികതുമായി ബന്ധപ്പെട്ട കാര്യങ്ങളോ പറഞ്ഞ് തന്നിരുന്നില്ല.

ലൈംഗികതയെക്കുറിച്ചുള്ള അറിവ്
കൂട്ടുകാരില്‍ നിന്നും പഠിച്ച കോളേജില്‍ നിന്നുമാണ് പല കാര്യങ്ങളിലും തനിക്ക് തിരിച്ചറിവുകളുണ്ടായതെന്ന് ഷാനി പറയുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട് ക്ളാസ്സെടുക്കാന് വന്ന ഡോക്ടറാണ് ആണ്ശരീരത്തേയും പെണ്ശരീരത്തേയും കുറിച്ച് വിശദീകരിച്ച് തന്നത്.

ആദ്യത്തെ സംശയം
ആ ക്ലാസ്സില്‍ വെച്ചാണ് സ്ത്രീയ്ക്ക് രതിസുഖം കൊടുക്കുന്ന യോനിച്ഛദം അഥവാ ക്ലിറ്റോറിസിനെ കുറിച്ച് ഷാനി ആദ്യമായി അറിയുന്നത്. യോനിച്ഛദത്തിന്റെ ചിത്രവും കാണിച്ചു. തനിക്ക് അങ്ങനെയൊരു അവയവം ഉണ്ടോ എന്ന സംശയം ഷാനിക്ക് അപ്പോഴാണ് തോന്നിയത്.

ചേലാകർമ്മത്തെക്കുറിച്ച്
ഡോക്ടറുടെ ക്ലാസ്സ് കഴിഞ്ഞ ശേഷം താന്‍ ശരീരം പരിശോധിച്ചു. തന്റെ ശരീരത്തില്‍ അങ്ങനെയൊരു അവയവമില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീടാണ് ചേലാകര്‍മ്മം എന്ന ആചാരത്തെക്കുറിച്ച് കേട്ടത്. പക്ഷേ തന്റെ വീട്ടുകാര്‍ അത്തരമൊരു കാടത്തം ചെയ്യില്ലെന്ന് ഷാനി വിശ്വസിച്ചു.

സുന്നത്ത് കല്ല്യാണം തനിക്കും
പിന്നീട് വിട്ടില്‍ നടന്ന ഒരു സംസാരത്തിനിടെ ഉമ്മയുടെ വാക്കുകളില്‍ നിന്നാണ് തനിക്കും ചേലാകര്‍മ്മം നടത്തിയിട്ടുണ്ട് എന്ന് ഷാനി തിരിച്ചറിഞ്ഞത്. സുന്നത്ത് കല്യാണം നടത്താത്ത സ്ത്രീകള്‍ മുസ്ലിംങ്ങളേ അല്ല എന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍.

പണ്ടുള്ളവർ ചെയ്യുന്നു, അത്ര തന്നെ
തന്റെ വിവാഹ ലൈംഗിക ജീവിതത്തില്‍ മുറിച്ച് മാറ്റപ്പെട്ട അവയവത്തിന്റെ അഭാവം സാരമായി ബാധിച്ചുവെന്ന് ഷാനി വെളിപ്പെടുത്തുന്നു. ഉമ്മയോട് ചേലാകര്‍മ്മത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷാനിക്ക് കിട്ടിയ ഉത്തരം, പണ്ടുള്ള ആളുകള്‍ ചെയ്യുന്നത് പോലെ തങ്ങളും ചെയ്യുന്നു, എന്നായിരുന്നു.

`` കുട്ടികളെ ഉണ്ടാക്കാനല്ലേ ഇതൊക്കെ''
ഉമ്മയ്ക്ക് താന്‍ ചേലാകര്‍മ്മം സംബന്ധിച്ച് വിശദമായ ക്ലാസ്സ് നല്കി. ഉമ്മയുടെ പ്രതികരണം ഇങ്ങെനെ ആയിരുന്നു. `` അതിപ്പോ ഉണ്ടെങ്കിലല്ലേ ഉള്ളപ്പോഴാണോ ഇല്ലാത്തപ്പോഴാണോ കൂടുതല്‍ ആനന്ദം എന്ന് അറിയാന്‍ പറ്റൂ. അതില്ലാതെ തന്നെ ഞാന്‍ നാല് പെറ്റു. കുട്ടികളെ ഉണ്ടാക്കാനല്ലേ ഇതൊക്കെ''

തുറന്ന് പറയാൻ പേടി
പിന്നീട് സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞുവെങ്കിലും പേടിയും മടിയും കാരണം ഇതേക്കുറിച്ച് എഴുതാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഷാനി പറയുന്നു. പിഎച്ച്ഡിക്ക് കേരളത്തിലെ ചേലാകര്‍മ്മത്തെക്കുറിച്ച് പഠിക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ഗൈഡ് നിരുത്സാഹപ്പെടുത്തി. കാരണം ഇക്കാര്യങ്ങള്‍ ആരും തുറന്ന് പറയാന്‍ തയ്യാറാവില്ലെന്ന് ഉറപ്പായിരുന്നു.

അത്ഭുതപ്പെടാനില്ല..
അത് സത്യവുമാണെന്ന് ഷാനി പറയുന്നു. തന്റെ മുസ്ലീം സുഹൃത്തുക്കളില്‍ ആരും ഇതേക്കുറിച്ച് കേട്ടിട്ട് പോലുമില്ല. അതില്‍ തനിക്ക് അത്ഭുതവും തോന്നിയില്ല. കാരണം ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് യോനിച്ഛദം തനിക്കില്ല എന്ന് താന്‍ തന്നെ അറിയുന്നത് എന്ന് ഷാനി കുറിച്ചിരിക്കുന്നു.

എല്ലാ മുസ്ലീംങ്ങളും ചെയ്യുന്നില്ല
ചേലാകര്‍മ്മത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയ കാര്യങ്ങളും ഷാനി പങ്കുവെയ്ക്കുന്നു. അവ ഇതാണ്. പുരുഷന് ചേലാകര്‍മ്മം പ്രയോജനകരമാണ് എങ്കിലും സ്ത്രീകളിലത് ലൈംഗിക സുഖം കുറയ്ക്കാനാണ് ഉപകരിക്കുന്നത്. എല്ലാ മുസ്ലീംങ്ങളും ചേലാകര്‍മ്മം ചെയ്യുന്നില്ല.

ഖുര്‍ആനില്‍ പ്രതിപാദിക്കുന്നില്ല
ഖുര്‍ആനില്‍ എവിടെയും പെണ്ചേലാകര്മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. പുരുഷന്മാരുടേത് നാലാള് അറിഞ്ഞ് ചെയ്യുമ്പോള്‍ പെണ്‍കുട്ടികളുടേത് രഹസ്യമായി ചെയ്യുന്നു. കര്‍മ്മം കഴിഞ്ഞ് മുറിവ് പഴുത്ത് സെപ്റ്റിക് ആയി പല കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുവെന്നും താന്‍ മനസ്സിലാക്കിയതായി ഷാനിയുടെ കുറിപ്പില്‍ പറയുന്നു
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications