വള്ളിൽ കടവ് പൂരത്തിന് വര്‍ണാഭമായ തുടക്കം

  • Posted By:
Subscribe to Oneindia Malayalam

തലക്കുളത്തൂർ: അണ്ടിക്കോട് വി.കെ റോഡിൽ നടക്കുന്ന വിജ്ഞാന വിപണനമേളയായ വളളിൽ കടവ്പൂ രത്തിന് വർണാഭമായ തുടക്കം. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു.

തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പ്രകാശൻ മാസ്റ്റർ അധ്യക്ഷനായി. തലക്കുളത്തുർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി പ്രമീള, അത്തോളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജൈസൽ കമ്മോട്ടിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം വി.വി.മോഹനൻ, അത്തോളി പഞ്ചായത്ത് അംഗം എ.എം സരിത, ജമീല കാനത്തിൽ, എ.കെ സുർജിത് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ബഷീർ തയ്യിൽ സ്വാഗതവും വൈസ് ചെയർമാൻ ലത്തീഫ് കോറോത്ത് നന്ദിയും പറഞ്ഞു.

നിങ്ങളൊക്കെ ചാവേണ്ടവരാണ്.. കോഴിക്കോട് ഭിന്നലിംഗക്കാരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ്

pooram

നിശ്ചല ദൃശ്യങ്ങളോടു കൂടി അണ്ടിക്കോട് നിന്നാരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പൂരത്തിനോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും. ലിംഗനീതി ആശയയവും യഥാർത്ഥ്യവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു.കലാസന്ധ്യ എ.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Festival at Vallilkadavu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്