Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പെരുമ്പാവൂരിന് ചുട്ടമറുപടിയുമായി ഫിയോക്ക്; 40 കോടി രൂപ നല്‍കിയെന്ന് ആരും പറഞ്ഞിട്ടില്ല

കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു . ചിത്രം ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കൂടാതെ തീയേറ്റര്‍ ഉടമകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും ആന്റണി പെരുമ്പാവൂര്‍ ഉന്നയി്ച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ ഒരു മീറ്റിംഗ് വച്ചിരുന്നു.

ആ മീറ്റിംഗ് അവസാന നിമിഷം നടക്കാതെ പോയി. അവസാനത്തെ ഒരു സാധ്യതയായി കണ്ടതായിരുന്നു ആ ഒരു മീറ്റിംഗ്. നിര്‍ഭാഗ്യവശാല്‍ ആ മീറ്റിംഗും നടക്കാതെ പോയി. തീയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചതോടെയാണ് ആ ചര്‍ച്ച നടക്കാതെ പോയതെന്നാണ് ആന്റണി പെരുമ്പാവൂര്‍ ആരോപിച്ചത്. എ്‌നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍. മരക്കാര്‍ സിനിമയുടെ തിയറ്റര്‍ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി വിട്ടു നിന്നത് ഫിയോക്ക് അല്ലെന്നും നിര്‍മ്മാതാവ്ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ പറഞ്ഞു.

kerala

മരയ്ക്കാറിനെതിരെ ഒരു തരത്തിലുമുള്ള നീക്കം ഉണ്ടായിട്ടില്ലെന്നും സിനിമ തിയറ്ററില്‍ എത്തിക്കാനുള്ള എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും വിജയകുമാര്‍ വ്യക്തമാക്കി. 40 കോടി രൂപ നല്‍കിയെന്ന് ഫിയോക്കിലെ ആരും പറഞ്ഞിട്ടില്ല. 500 സ്‌ക്രീനുകളും, 15 കോടി രൂപയും ഉറപ്പ് നല്‍കിയിരുന്നു. തിയറ്റര്‍ ഉടമകള്‍ക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തില്‍ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതില്‍ കൂടുതല്‍ എന്ത് ചര്‍ച്ചയാണ് നടത്താനാവുകയെന്നും വിജയകുമാര്‍ ചോദിച്ചു. മരയ്ക്കാര്‍ ഒടിടി കരാര്‍ നേരത്തെ തന്നെ ഒപ്പിട്ടിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കേണ്ടത്. ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സാധ്യമായ എല്ലാ വിട്ടുവീഴ്ചകളും ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ തുടര്‍ച്ചയായി ഒടിടിക്ക് ചിത്രങ്ങള്‍ നല്‍കുന്നതും സംഘടന ചര്‍ച്ച ചെയ്യുമെന്നും വിജയകുമാര്‍ പറഞ്ഞു.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിനിമ ഒടിടിയിലേക്ക് നല്‍കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കൂടാതെ മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.

Recommended Video

cmsvideo
    മരയ്ക്കാര്‍ തീയറ്റര്‍ റിലീസില്ല, ഒടിടിക്ക് നല്‍കുമെന്ന് ആന്റണി പെരുമ്പാവൂര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+