ഖത്തറിലെ ലോകകപ്പ് വേദിയില്‍ നിന്ന് മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ലോകം ഫുട്‌ബോള്‍ ലഹരിയിലാണ്. ഒരു പന്തിന് പിന്നാലെയാണ് ലോകമെമ്പാടും ഉള്ള മനുഷ്യര്‍. കാത്തിരിപ്പിന് വിരാമമിട്ട് ഏറ്റുമുട്ടല്‍ തുടങ്ങിയിരിക്കുകയാണ്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ ആഘോഷം തുടങ്ങിയിരുന്നു.
ഇഷ്ടടീമുകളുടെ ഫ്‌ളക്‌സ് വെച്ചും താരങ്ങളുടെ കൂറ്റന്‍ കട്ട് ഔട്ട് വെച്ചും മലയാളികള്‍ ആഘോഷമാക്കിയിരുന്നു, മലയാളികളുടെ ഈ ആവേശം ലോകം മുഴുവന്‍ കണ്ടതുമാണ്. ഇപ്പോള്‍ മലയാളികള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. അത് എന്താണെന്ന് അറിയണ്ടേ.
pc: kamalvaradoor facebook

ഖത്തര്‍ ലോകകപ്പ് വേദിയില്‍ മലയാളവും ദൃശ്യമായി. അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിലാണ് 'നന്ദി' എന്ന വാക്ക് എഴുതിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂറാണ് ഇക്കാര്യം ഫോട്ടോസഹിതം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്..
'നമുക്ക് അഭിമാനിക്കാന്‍ മറ്റെന്ത് വേണം..നോക്കുക- അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരം-നന്ദി..
ലോകത്തെ അസംഖ്യം ഭാഷകളിലെ 'thansk(- Urban Dictionary)' എന്ന പദത്തിനൊപ്പമാണ് നമ്മുടെ നന്ദി.. തൊട്ടരികില്‍ ബ്രസീലുകാരുടെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം. നമ്മുടെ നന്ദി, ഷെയ്ക്ക് തമീം. മലയാള നാടിന് വേണ്ടി
ഒരായിരം നന്ദി,' എന്നാണ് കമാല്‍ വരദൂര്‍ എഴുതിയത്.

ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറും ഏറ്റുമുട്ടിയത്. മുന്‍ ലോകകപ്പുകളുടെ ചിഹ്നങ്ങളുടെ ഓര്‍മ പുതുക്കലും ലഈബെന്ന ഖത്തര്‍ ലോകകപ്പ് ഭാഗ്യ ചിഹ്നത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു. 'ദി കോളിങ്' എന്ന ഓപ്പണിങ് സിറമണിയില്‍ ലോകകപ്പിനെത്തിയ എല്ലാവര്‍ക്കും മുമ്പില്‍ ഫ്രീമാന്‍ സംസാരിച്ചു. മോര്‍ഗന്‍ ഫ്രീമാനൊപ്പം ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി. പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബി.ടി.എസിലെ അംഗമായ ജംഗ് കുക്കും ഉദ്ഘാടനത്തിന് ഉണ്ടായിരുന്നു

ജംഗ് കുക്കിന്റെ ഡ്രീമേഴ്സ് എന്ന് പേരിട്ട മ്യൂസിക് വിഡിയോ ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടന്നു. കനേഡിയന്‍ ഗായിക നോറ ഫത്തേ, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികള്‍ക്കു മുന്നില്‍ സംഗീതത്തിൻെ അത്ഭുതം തീര്‍ത്തു.

അതേസമയം, ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം തുണയായി. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി എടുത്ത ഗോളാണ് വിജയത്തിലേക്ക് എത്തിച്ചത്












Click it and Unblock the Notifications