Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ കോണ്‍ക്ലേവ് നവംബറിലുണ്ടാകില്ല; നാളത്തെ യോഗത്തില്‍ നിന്ന് മാറി പത്മപ്രിയ

കോട്ടയം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ് നവംബറില്‍ നടന്നേക്കില്ല എന്ന് റിപ്പോര്‍ട്ട്. സിനിമാ നയരൂപീകരണ സമിതി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണിനെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരിയിലേക്ക് കോണ്‍ക്ലേവ് നീളാനാണ് സാധ്യത. നേരത്തെ നവംബര്‍ 24, 25 തീയതികളിലാണ് കോണ്‍ക്ലേവ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ നവംബര്‍ 20 മുതല്‍ 28 ഗോവ രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന സമയമാണ്. ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരത്ത് കേരളീയം നടക്കും. ഇതിന് പിന്നാലെ ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച ഐ എഫ് എഫ് കെയും നടക്കും. ഇതെല്ലാം കണക്കിലെടുത്താണ് കോണ്‍ക്ലേവ് ജനുവരിയിലേക്ക് നീട്ടാന്‍ അധികൃതര്‍ ആലോചിക്കുന്നത്. സ്വാഭാവികമായും നയരൂപീകരണ സമിതി കോണ്‍ക്ലേവിനായി നടത്തുന്ന മുന്നൊരുക്കങ്ങളും വിശദചര്‍ച്ചകളും നീളും.

Film Conclave

അതേസമയം സിനിമാ നയത്തിന്റെ കരട് രൂപീകരിക്കാനുള്ള ആദ്യ യോഗം ഷാജി എന്‍. കരുണിന്റെ അധ്യക്ഷതയില്‍ നാളെ കൊച്ചിയില്‍ ചേരും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ നയരൂപീകരണ സമിതി അംഗമായ നടി പത്മപ്രിയ യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യം അറിയിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ഫിലിം ചേംബര്‍, ഫെഫ്ക എന്നീ സംഘടനകളുമായി യോഗം ചേരും. യോഗത്തിലേക്കില്ല എന്ന് നിലപാട് സ്വീകരിച്ച ഡബ്ല്യുസിസിയെ അനുനയിപ്പിക്കാനും നീക്കമുണ്ട്. നയരൂപീകരണം അന്തിമമാകുന്നതിന് അമ്മയില്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റെടുക്കും എന്നാണ് പ്രതീക്ഷ. സിനിമാ കോണ്‍ക്ലേവില്‍ ഇതര ഇന്ത്യന്‍ ഭാഷകളിലെയും വിദേശത്തേയും പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് ആലോചിക്കുന്നത്.

സിനിമാ നയം നടപ്പാക്കിയ 17 സംസ്ഥാനങ്ങളിലെ പ്രതിനിധികളേയും കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കും. അതിനിടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഈ മാസം അവസാനം നടത്തിയേക്കും. ചലച്ചിത്ര അക്കാദമി അധികൃതര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അനുമതി നല്‍കുകയും ചെയ്തതിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആര്‍ഭാടമില്ലാതെയായിരിക്കും അവാര്‍ഡ് വിതരണം.

അതേസമയം സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കിയിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎ. നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+