കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുകടം കടം ഒന്നരലക്ഷം കോടിയെന്ന് ധവളപത്രം.. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസദ്ധി രൂക്ഷം!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതു കടം ഒന്നര ലക്ഷം കോടി രൂപ. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് വ്യക്തമാക്കുന്ന ധവള പത്രം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സാമ്പത്തിക മാനേജ്‌മെന്റ് പൂര്‍ണമായുംപരാജയപ്പെട്ടു. സംസ്ഥാനത്തെ ഇത്രയേറെ കടത്തിലേക്ക് തള്ളിവിട്ടത് മുന്‍ ധനമന്ത്രി കെഎം മാണിയുടെ കളിവ് കേടാണെന്ന് ധവളപത്രത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

സാമ്പത്തിക അടിത്തറ നിലനിര്‍ത്തണമെങ്കില്‍ 5900 കോടി രൂപ അടിയന്തരമായി വേണം. നികുതിവരുമാനം പിരിച്ചെടുക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാരിന് വന്‍ വീഴ്ച പറ്റി. നികുതി വളര്‍ച്ച വേണ്ടത് 20 ശതമാനമാണ്. എന്നാല്‍ ഇപ്പോഴുള്ളത് വെറും 12 ശതമാനം മാത്രമാണ്.

Thomas Issac

വന്‍കിട വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നികുതി കുറച്ച് കോടികളുടെ നഷ്ടമാണ് കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവച്ചത്. സ്വജനപക്ഷപാതവും അഴിമതിയും നികുതി പിരിവില്‍ ഉണ്ട്. വിചിത്രമായ രീതിയിലാണ് നികുതി പിരിവ് നടന്നത്.

മുന്‍ മന്ത്രി കെഎം മാണിയുടെ ഇടപെടലുകള്‍ ഇതില്‍ വ്യക്തമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ധനവകുപ്പ് ഭരിച്ചത്. ഉമ്മന്‍ചാണ്ടിയും സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഒന്നും ചെയ്തില്ലെന്നും ധവളപത്രത്തില്‍ കുറ്റുപ്പെടുത്തുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പുറത്തിറക്കിയ ഉത്തരവുകള്‍ വളരെ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കിയെന്നും സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം സംരക്ഷിക്കാത്തതുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള ചെലവല്ല മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

White paper

ചെലവ് നോക്കാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചില്ല. അടിയന്തരമായി കൊടുത്തു തീര്‍ക്കാനുള്ളത് 10000 കോടി രൂപയാണ്. കാര്‍ഷിക പദ്ധതികള്‍ക്കായി പണം വകയിരുത്തിയില്ല.

യു‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ നീക്കിയിരിപ്പ് 1009 കോടിയാണ്. റവന്യൂ കമ്മി റവന്യൂ കമ്മി 8199.14 കോടി. ധനകമ്മി 15888.17 കോടി രൂപയുമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

English summary
Finance Minister Dr Thomas Issac present white paper on state fiance in kerala Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X