സര്‍ക്കാര്‍ വഴിയൊരുക്കി; മലപ്പുറത്ത് തുറക്കുന്നത് അഞ്ചുബാറുകള്‍!! മൗനികളായി മുസ്ലിംലീഗ്
നേരത്തെ ബാറുകള്‍ പൂട്ടുന്നതിനും ബിവറേജസ് മദ്യവില്‍പ്പന ശാലകള്‍ അടപ്പിക്കുന്നതിനും മുന്നിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
മലപ്പുറം: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിപ്പോയ ബാറുകള്‍ തുറക്കാന്‍ ശ്രമം തുടങ്ങി. ഹൈവേ അതോറിറ്റിയുടെ 2014 ലെ വിജ്ഞാപനം ഇതിന് വഴിയൊരുക്കിയെന്ന് വേണം പറയാന്‍. മലപ്പുറത്ത് തുറക്കുന്നത് അഞ്ച് ബാറുകളാണ്.
പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കുന്ന പിണറായി സര്‍ക്കാരിന് ഏറെ ഗുണം ചെയ്യുന്നതാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം. കണ്ണൂര്‍- കുറ്റിപ്പറം, അരൂര്‍-കഴക്കൂട്ടം റോഡുകള്‍ക്ക് ദേശീയ പാതാ പദവി ഇല്ലാതായതോടെയാണ് ഈ റോഡരികിലെ ബാറുകള്‍ തുറക്കുന്നത്.

ഈ പാതകള്‍ കടന്നുപോകുന്ന ആറ് ജില്ലകളിലായി ബിയര്‍-വൈന്‍ പാര്‍ലറുകളും മദ്യവില്‍പ്പന കേന്ദ്രങ്ങളും തുടങ്ങാന്‍ നീക്കം തകൃതിയായിട്ടുണ്ട്. മലപ്പുറം ജില്ലകളില്‍ തുറക്കുന്നത് അഞ്ചു ബാറുകളാണ്. പുത്തനത്താണി സൗപര്‍ണിക, കുറ്റിപ്പുറം സല്‍ക്കാര, വളാഞ്ചേരി സ്വാഗത്, ഗ്രാന്റ്, കോട്ടയ്ക്കല്‍ ബാര്‍ എന്നിവയാണ് തുറക്കുക.
നേരത്തെ ബാറുകള്‍ പൂട്ടുന്നതിനും ബിവറേജസ് മദ്യവില്‍പ്പന ശാലകള്‍ അടപ്പിക്കുന്നതിനും മുന്നിലുണ്ടായിരുന്ന മുസ്ലിം ലീഗ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നു അനുകൂല വിധി സമ്പാദിച്ച ബാര്‍ ഉടമകള്‍ രണ്ടാഴ്ചക്കുള്ളില്‍ എല്ലാം തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ മദ്യശാലകള്‍ തുടങ്ങുന്നതിന് പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാതെ മദ്യനയം പ്രഖ്യാപിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ് കടക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.


Click it and Unblock the Notifications