ഉത്തരക്കടലാസില്‍ ചോദ്യങ്ങള്‍ എഴുതിയ കുട്ടിയും പത്താം ക്ലാസ് വിജയിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ നല്ല രീതിയില്‍ പഠിച്ച് പരീക്ഷയെഴുതണമെന്ന് നിര്‍ബന്ധമില്ല. അഞ്ച് മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും കേരളത്തില്‍ പത്താം ക്ലാസ് വിജയിക്കുന്നുണ്ട്. പിന്നെ എന്തിന് കുട്ടികള്‍ കഷ്ടപ്പെട്ട് പഠിക്കണം അല്ലേ. സ്‌കൂളിന്റെ വിജയശതമാനം മാത്രം ലക്ഷ്യം വച്ച് മത്സരിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ നിലവാരം ഇത്തരത്തില്‍ പടുകുഴിയില്‍ വീഴുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരീക്ഷയില്‍ ഉത്തരങ്ങള്‍ കിട്ടാതാകുമ്പോള്‍ ചോദ്യങ്ങള്‍ എഴുതിവെക്കുന്ന വിരുതന്‍മാരും വിജയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ പരീക്ഷയെഴുതിയ കുട്ടിയുടെ ഉത്തരകടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നത്. ചോദ്യപേപ്പര്‍ അതേപടി കോപ്പി ചെയ്ത കുട്ടിക്ക് കണക്കില്‍ നാല് മാര്‍ക്കും ഇംഗ്ലീഷില്‍ ഒന്‍പത് മാര്‍ക്കും ലഭിച്ചിരിക്കുന്നു. ഈ കുട്ടി കൂളായി പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു.

2007 മുതലാണ് കേരളത്തില്‍ എസ്എസ്എല്‍സി വിജയ ശതമാനത്തില്‍ വന്‍വര്‍ധന കണ്ടുതുടങ്ങിയത്. എല്ലാവരും വിലയിരുത്തുന്നത് ഇപ്പോഴുള്ള യുവതലമുറ പഠനത്തില്‍ മിഠുക്കരാണെന്നാണ്. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് രക്ഷിതാക്കളും ജനങ്ങളും അറിയുന്നില്ല. കുട്ടികളുടെ ഭാവിയെ തന്നെ തകിടം മറിക്കുന്ന വിദ്യാഭ്യാസ നയമാണ് കേരളത്തില്‍ അരങ്ങേറുന്നത്.
ഇങ്ങനെ ഒന്നും പഠിക്കാത്ത വിദ്യാര്‍ത്ഥികളെ എ പ്ലസ് നല്‍കി പ്ലസ് വണ്ണിലേക്ക് തള്ളിവിടുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ ഉടലെടുക്കുന്നത്. കുട്ടികള്‍ക്ക് പ്രാഥമിക അറിവുകള്‍ പോലും ഇല്ലെന്നതാണ് സത്യം. വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അന്തസ്സുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അനാസ്ഥങ്ങള്‍ നടക്കുന്നത് എന്നു വേണം പറയാന്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ പ്രകാരം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ല. ഇന്നത്തെ കേരള വിദ്യാഭ്യാസം കുട്ടികളെ ഒന്നും പഠിപ്പിക്കുന്നില്ല എന്നു വേണം പറയാന്‍. ഇത്തരത്തില്‍ താണു പോയിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം.












Click it and Unblock the Notifications