Get Updates
Get notified of breaking news, exclusive insights, and must-see stories!

1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വിവാദ ഫ്ലക്സ് ഉയർത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. 1977 മുതൽ ഗുരുവായൂരിൽ വിജയിച്ച എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ഫ്ലക്സ് ചാവക്കാട് ഉയർത്തിയാണ് ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് ചോദിച്ച വിവാദത്തിൽ കുടുങ്ങിയത് പിന്നാലെയാണിത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലും എതിർ മുന്നണികളിൽ നിന്നും ഉയരുന്നത്.

'നിങ്ങൾ കാണുന്നില്ലേ?’ എന്ന തലക്കെട്ടിന് കീഴിലാണ് 1977 മുതലുള്ള എംഎൽഎമാരുടെ പട്ടിക നൽകിയിരിക്കുന്നത്. 1977- ബി.വി.എസ് തങ്ങൾ, 1983- പി.കെ​.കെ ബാവ, 1987- പി.കെ.കെ ബാവ, 1991- പി.എം. അബൂബക്കർ, 1996- പി.ടി. കുഞ്ഞുമുഹമ്മദ്, 2011- പി.കെ.കെ ബാവ, 2006- കെ.വി. അബ്ദുൽ ഖാദർ, 2011- കെ.വി. അബ്ദുൽ ഖാദർ, 2016- കെ.വി. അബ്ദുൽ ഖാദർ, 2021- എൻ.കെ. അക്ബർ എന്നീ പേരുകൾ നിരത്തിയതിന് ശേഷം '2026?’ എന്ന ചോദ്യ ചിഹ്നവും ഫ്ലക്സിലുണ്ട്. '50 വർഷത്തെ അവഗണന, ഇത് മാറണം! മാറ്റത്തിനായി...’ എന്നതാണ് ഫ്ലക്സിന്റെ ആശയം.

bgopalakrishnan-1

ഗുരുവായൂർ ജനങ്ങൾ ജാതിയല്ല ചോദിക്കുന്നത് ഗ്യാസാണ് ചോദിക്കുന്നതെന്നായിരുന്നു ഇതിനുള്ള എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബറിന്റെ മറുപടി. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്റേതെന്നും എൻ.കെ. അക്ബർ കുറ്റപ്പെടുത്തി.ഗോപാലകൃഷ്ണനെതിരെ പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദും അറിയിച്ചു. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം. ജാതീയ രാഷ്ട്രീയം ആരോപിച്ച എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ ഇദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ ഹിന്ദു എംഎൽഎ എന്ന വിവാദ പരാമർശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ചാവക്കാട് പൊലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ 25 കൊല്ലമായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങളാണ് ഗോപാലകൃഷ്ണൻ നടത്തിയത്. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നാണ് എന്‍ഡിഎ ആവശ്യപ്പെടുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.

തുടർന്ന് ഗോ​പാ​ല​കൃ​ഷ്ണ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.എസ്.യു തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ഗോ​കു​ല്‍ ഗു​രു​വാ​യൂ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ റി​ട്ട് ഫ​യ​ല്‍ ചെ​യ്തിരുന്നു. ജാ​തി-​മ​ത വേ​ര്‍തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി വോ​ട്ട് നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍, ഗു​രു​വാ​യൂ​ര്‍ എ.​സി.​പി എ​ന്നി​വ​ര്‍ക്കും പ​രാ​തി ന​ല്‍കി​യി​ട്ടു​മു​ണ്ട്. ഇത്തരം നടപടികൾ ഉണ്ടായിട്ടും തുടർ വിവാദങ്ങളുമായി മുന്നോട്ട് പോവുകയാണ് ബി. ഗോപാലകൃഷ്ണൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+