ഉത്സവ സ്ഥലത്ത് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം 30 പേര്‍ ചികിത്സ തേടി
കാഞ്ഞങ്ങാട്: ഉത്സവസ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച കുട്ടികളടക്കം 30ഓളം പേര്‍ വിഷബാധയേറ്റ് ആസ്പത്രിയില്‍ ചികിത്സ തേടി. വണ്ണാത്തിക്കാനത്തെ അഭിനവ് (10), അഭിനന്ദ് (10), പൂടങ്കല്ലിലെ വന്ദിതാദാസ് (14), വട്ട്യാര്‍കുന്നിലെ അശ്വതി (ഏഴ്), പെരുതടിയിലെ അനാമിക, കപ്പള്ളിയിലെ നിരഞ്ജന, കാര്‍ത്തിക, കൊട്ടോടിയിലെ അമിജ, ഭാഗ്യലക്ഷ്മി, ലക്ഷ്മിപ്രിയ, കള്ളാറിലെ വിവേക്, അഞ്ജിന്‍, ധീജസുമേഷ്, ധിയ, പെരുമ്പള്ളിയിലെ ധന്യ, ധനീഷ് കുമാര്‍, ദേവാനന്ദ തുടങ്ങി 18 കുട്ടികളാണ് പൂടങ്കല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. 12ഓളം പേര്‍ മറ്റു ആസ്പത്രികളില്‍ ചികിത്സ തേടി.
മലയോരത്തെ പ്രധാന ക്ഷേത്രോത്സവത്തിനെത്തി ഭക്ഷണം കഴിച്ച നിരവധിപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പനിയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
പലരും പ്രാഥമിക ചികിത്സക്ക് ശേഷം ആസ്പത്രി വിട്ടു. ഉത്സവചന്തയില്‍ വില്‍പ്പന നടത്തിയ ഐസ്‌ക്രീമില്‍ നിന്നോ മറ്റോ ഭക്ഷ്യവിഷബാധയേറ്റതാവാമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications