അറന്നൂറിലേറെ തെയ്യക്കോലങ്ങളെ അവതരിപ്പിച്ച കലാകാരനെതേടി ദേശീയ അംഗീകാരം

  • Posted By:
Subscribe to Oneindia Malayalam

വടകര : ചടുല വേഗങ്ങളില്‍ രൌദ്രഭാവത്തില്‍ താളത്തിനൊത്ത് ചുവടുറുപ്പിച്ച തെയ്യം കലാകാരനെതേടി ദേശീയ അംഗീകാരം. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2017 വര്‍ഷത്തെ തെയ്യം കലാകാരനുള്ള ഡോ. അംബേദ്കര്‍ ഫെലോഷിപ്പ് അവാര്‍ഡ് നേടിയതിന്റെ നിറവിലാണ് ചെരണ്ടത്തൂരിലെ ആണ്ടവന്‍ ബിജു.

കുപ്പിപ്പാനീയത്തില്‍ പുക ഉയര്‍ന്നു; യുവാവ് ആശുപത്രിയില്‍

16ാം വയസില്‍ പേരാമ്പ്ര പന്തീരിക്കര പാലക്കുനി ഭഗവതി കാവില്‍ കരിങ്കുട്ടി ശാസ്തപ്പന്‍ തെയ്യക്കോലം കെട്ടി കൂടി നിന്നവരെ വിസ്മയിപ്പിച്ചായിരുന്നു ബിജു പകര്‍ന്നാട്ടത്തിന് തുടക്കമിട്ടത്. തെയ്യം കലാകാരന്മാര്‍ അന്നേ ബിജുവിന്റെ മിടുക്കിനെ അഭിനന്ദിച്ചിരുന്നു. ആണ്ടവന്‍ വേലായുധന്റെയും നാരായണിയുടെയും മകനായ ബിജു കുഞ്ഞുനാള്‍ തൊട്ടേ കൈതവളപ്പില്‍ കുമാരന്‍ ഗുരുക്കള്‍, കുഞ്ഞിപ്പറമ്പില്‍ രാജീവന്‍ ഗുരിക്കള്‍ എന്നിവരില്‍ നിന്നാണ് ബാലപാഠം അഭ്യസിച്ചത്.

theyyamvatakara


കണ്ണപുരം ദാസന്‍ ഗുരിക്കളില്‍ നിന്ന് ചെണ്ടവാദ്യത്തിലും മികവ് തെളിയിച്ചതോടെ ഈ രംഗത്തും ശ്രദ്ധേയനായി. തെയ്യം അനുഷ്ഠാന കലയില്‍ മുഖത്തെഴുത്ത്, അണിയലക്കോപ്പ് നിര്‍മാണത്തിലും ബിജു പരിശീലനമഭ്യസിച്ചിട്ടുണ്ട്. വസൂരിമാല, ഘണ്ഡകര്‍ണര്‍, ഗുളികന്‍, പരദേവത, കരിയാത്തന്‍, ഗുരു കാരണവര്‍, ഭദ്രകാളി, ഭഗവതി, തെണ്ടച്ചന്‍ തെയ്യം തുടങ്ങി നിരവധി തെയ്യക്കോലങ്ങള്‍ ഇത്തര മലബാറിലെ കാവുകളില്‍ ബിജു കെട്ടിയാടി.

അറന്നൂറിലേറെ തെയ്യക്കോലങ്ങലങ്ങളാണ് ഇതിനകം അവതരിപ്പിച്ചത്. പുലയ സമുദായത്തില്‍ സര്‍വസാധാരണമായിരുന്ന ആചാരാനുഷ്ഠാനമായ കൂളിക്കെട്ട് എന്ന അന്യം നിന്ന കലാരൂപത്തെയും ജനകീയവല്‍ക്കരിക്കാന്‍ ബിജു ശ്രമങ്ങള്‍ നടത്തിവരുന്നു.

നാട്ടുപൊലിക പഠന കേന്ദ്രം പ്രവര്‍ത്തകനായ ബിജു കേരളത്തിനകത്തും പുറത്തും ഒട്ടേറെ നാടന്‍ കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെയ്യം അനുഷ്ഠാന കലാകാരന്മാര്‍ക്ക് കുടുതല്‍ ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്ന് ബിജു പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
National authorisation for the ''Theyyam'' artist

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്