'മയില്‍ കൈയിന്ന് പോയി, ഇനി ഒട്ടകത്തെ പൊരിക്കാം'; ഫിറോസ് വീണ്ടും ഷാര്‍ജയിലേക്ക്, കൂടെ രതീഷും
പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ എന്ന ഫുഡ് വ്്ലോഗര്. നിമിഷ നേരം കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന വ്ളോഗുകള്‍ വൈറലാകുന്നത്. പാലക്കാട് ഭാഷയിലുള്ള അദ്ദേഹത്തിന്റെ സംസാരവും ഭക്ഷണം ഉണ്ടാക്കുന്ന രീതികളും മറ്റും ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇത്തവണ പഞ്ചാബില്‍ മത്സരിക്കാന്‍ കര്‍ഷകരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു
മയിലിനെ കറി വെക്കുന്നതിനായി ദുബായിയില്‍ പോകുകയാണെന്ന് പറഞ്ഞായിരുന്നു ആ വ്ളോഗ് അദ്ദേഹം ചെയ്തിരുന്നത്. അതും നല്ല രീതിയില്‍ തന്നെ വൈറലാവുകയും ചെയ്തിരുന്നു. ഇത്തവണ ഫിറോസ് എത്തിയിരിക്കുന്നത്. ഒട്ടകത്തെ നിര്ത്തിചുടാനുള്ള പദ്ധതിയുമായിട്ടാണ്. അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ നിലവില്‍ വൈറലായിരിക്കുകയാണ്.

ഒട്ടകത്തെ ചുടാന്‍ ഷാര്‍ജയ്ക്ക് വിമാനം കയറിയിരിക്കുകയാണ് വൈറല്‍ ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. മുന്‍പ് മയിലിനെ കറി വയ്ക്കാന്‍ പോയപ്പോള്‍ വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മയിലിനെ വാങ്ങിയെങ്കിലും പിന്നാലെ അത് ഷേയ്ക്കിന് സമ്മാനിച്ച് കോഴിക്കറി വച്ചാണ് ഫിറോസ് അന്ന് ദുബായിയില്‍ നിന്ന് മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഒട്ടകത്തെ ചുട്ട് തിന്നാല്‍ ഷാര്‍ജയിലേക്ക് യാത്ര തിരിക്കുന്ന വിഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയയില്‍ പറയുന്നുണ്ട്. ഒട്ടകത്തെ നിര്‍ത്തി ചുടുന്ന വിഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് പ്രഖ്യാപനം. റീച്ച് കിട്ടാനുള്ള ഫിറോസിന്റെ തന്ത്രങ്ങളെ വാഴ്ത്തുന്നവരെയും വീഡിയോയുടെ കമന്റ് രൂപത്തില്‍ കാണാം.
'പ്രതികൾ രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പുന്നു', രൺജിത്ത് കൊലക്കേസിൽ പോലീസിനെതിരെ സുരേന്ദ്രൻ

ഇത്താവണ ദുബായിയില്‍ പോകുന്നത് ഒട്ടകത്തെ നിര്‍ത്തിപൊരിച്ച് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് കൊടുക്കനാണെന്നും ഇവിടെ കിട്ടാത്ത ഒരുപാട് സാധനങ്ങള്‍ ദുബായിലുണ്ടെന്നും. അതിനാലാണ് അവിടെ പോയി വീഡിയോ ചെയ്യുന്നതെന്നും കൂട്ടത്തില്‍ എക്സ്പോ കൂടി സന്ദര്‍ശിക്കാനുള്ള പദ്ധതിയുണ്ടെന്നും ദുബൈ, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍ പോയാണ് വീഡിയോ ചെയ്യുന്നതെന്നും ഫിറോസ് വീഡിയോയിലൂടെ പങ്കുവെക്കുന്നു.

മയിലിറച്ചി വെയ്ക്കാന്‍ ദുബൈയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഫിറോസ് ചുട്ടിപ്പാറ വീഡിയോ പങ്കുവെച്ചത്. ഇത് നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മയിലിനെ കറിവെക്കുന്നത് കുറ്റകാരമാണെന്നും പക്ഷികളുടെ ഇറച്ചി വില്‍ക്കുന്ന ദുബൈയിലെ മാര്‍ക്കറ്റില്‍ മയിലിറച്ചി കിട്ടുമെന്നും അവിടെ പോയി കറിവെയ്ക്കാനുള്ള പ്ലാനാണ് തയ്യാറാക്കുന്നതെന്നുമായിരുന്നു ഫിറോസ് വിഡിയയോയിലൂടെ പറയുന്നത്. ഇത് വിവാദമാവുകയും പിന്നീട് അദ്ദേഹം സൈബര്‍ അക്രമണങ്ങള്‍ക്ക് ഇരയാവുകയുമായിരുന്നു. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ പ്രൊഫൈലുകള്ഫിറോസിനെതിരെ ഉയര്‍ത്തിയിരുന്നത്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്ക് ഒമൈക്രോണ്‍; രാജസ്ഥാനില്‍ പുതുതായി 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണെന്നൊക്കെയുള്ള തരത്തിലായിരുന്നു ഫിറോസിനെതിരെ സമൂഹമാധ്യങ്ങളില്‍ തൊടുകത്ത് വിട്ട വിമര്ശനങ്ങലില് പറയുന്നത്. ഫിറോസ് നിങ്ങള്‍ എവിടെ പോയാലും ഒരു ഇന്ത്യന്‍ ആണെന്ന് മറക്കരുതെന്നും ഇത് പാടില്ല.. ചെയ്യരുതെന്നും ചെയ്താല്‍ ദുഖിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും ഫിറോസ് പങ്കുവെച്ച വീഡിയോക്ക് താഴെ കാണാമായിരുന്നു.

അതേസമയം പ്രകോപന കമന്റുകളും ഭീഷണികളും നിറഞ്ഞെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാന്‍ ഫിറോസ് തയ്യാറാവുകയും ചെയ്തിരുന്നില്ല. മാത്രമല്ല വിമര്‍ശനങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള മറ്റൊരു വീഡിയോയും ഫിറോസ് പിന്നാലെ പങ്കുചവെക്കുകയും ചെയ്തിരുന്നു. .അതില്‍ മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയില്‍ പാചകം ചെയ്യണമെന്നത് ഉള്‍പ്പെടെയായിരുന്നു ഫിറോസ് ഉള്‍പ്പെടുത്തിയിരുന്നത്. മയിലിന്റെ വില തൂക്കം എന്നിവയെ കുറിച്ചെല്ലാം പറയുന്ന വീഡിയോയില്‍ മയിലിനെ കറി വെയ്ക്കണോ അതോ ഗ്രില്ല് ചെയ്യണോ എന്നെക്കെയും ഫിറോസ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോയില്‍ പ്രേക്ഷകര്‍ കണ്ടതും വന്ന് ട്വിസ്റ്റായിരുന്നു. മയില്‍ കറിവെക്കുന്നത് കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഫിറോസ് എത്തിയത് ഒരു കോഴിയുമായിട്ടായിരുന്നു. മയിലിന് പകരം കോഴിക്കറിയാണ് അദ്ദേഹം പാകം ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി, ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍

മയിലിനെ കറിവെയ്ക്കാന്‍ തിരുമാനിച്ചിരുന്നില്ലെന്നും ഇതിന്റെ ചന്തം കണ്ടാല്‍ ഇതിനെ ഭക്ഷിക്കാന്‍ തോന്നുമോയെന്നും പറഞ്ഞുള്ള വീഡിയോയും അദ്ദേഹം പിന്നീട് പുറത്തിറക്കിയിരുന്നു. രസകരമായൊരു കണ്ടന്റ് തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും ഇത്രയും ക്യൂട്ടായ പക്ഷിയെ എങ്ങനെയാണ് കൊല്ലുകയെന്നും അത്രയും മോശക്കാരല്ല തങ്ങളെന്നും ഇത് ഞങ്ങളുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലാന്‍ പാടില്ലെന്നും അത് മോശമായ കാര്യമാണെന്നും അടുത്ത തലമുറയ്ക്ക് കൊടുക്കുന്ന തെറ്റായ സന്ദേശമായിപ്പോകും അതെന്നും അദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.

ആരും മയിലിനെ ഉപദ്രവിക്കരുത്. ഇവിടെ വന്നപ്പോ കിട്ടിയത് മയിലിനെ പിടിക്കാനുള്ള ഭാഗ്യമാണെന്നും കാരണം നമ്മുടെ നാട്ടില്‍ ഇതിനെ പിടിക്കാനോ തൊടാനോ പാടില്ലെന്നും 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയതെന്നും നാല് കിലോ തൂക്കമുള്ള ചെറിയ മയിലാണെന്നും ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞിരുന്നു.
വാക്സിൻ എടുത്തവർക്കും എങ്ങനെ കോവിഡ് വരുന്നു ? ചോദ്യത്തിന് ഉത്തരമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ

മയിലിനെ ഇവിടെ കറിവെയ്ക്കുന്നത് നിയമവിധേയമാണെന്നും എന്നിരുന്നാലും ഇന്ത്യയില്‍ അത് ചെയ്യുന്നത് തെറ്റാണെന്നും ഫിറോസ് പറഞ്ഞിരുന്നു. ഈ പരിപാടി നമ്മള് ഇവിടെ അവസാനിപ്പിക്കുന്നുവെന്നും പകരം കോഴിക്കറി വയ്ക്കുന്നുവെന്നും വീഡിയോയില്‍ ഫിറോസ് പറഞ്ഞു. അതേസമയം പുതിയ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും വന്നിരുന്നു. കേരളത്തില്‍ വിവാദം കത്തിക്കയറിയപ്പോള്‍ തീരുമാനം മാറ്റിയതാണോ ഇക്കാ,അങ്ങനെ തോന്നുന്നു എന്നുള്ള കമന്റും നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ച ഫിറോസ് ഇക്കക്ക് നന്ദി എന്ന കമന്റും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഫിറോസിന്റെ വീഡിയോക്ക് താഴെ കാണാമായിരുന്നു. നമ്മുടെ ദേശീയ ബിംബങ്ങളെ ബഹുമാനിക്കാന്‍ മടിയുള്ള ആളുകളോട് അതിനെ ബഹുമാനിക്കണം എന്നും മറ്റു രാജ്യക്കാരെ കൊണ്ട് സ്നേഹിക്കാന്‍ പഠിപ്പിക്കാനും പറഞ്ഞുവെന്നും അതിനി എന്ത് കാരണം കൊണ്ടായാലും ഇപ്പോഴുള്ള പോലെ തുടര്‍ന്നും നിങ്ങളെ സ്നേഹിക്കുമെന്നും എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു.