അഴിമതിക്കാരായ ഉദ്യോഗസ്ഥർ തെറിയ്ക്കും; പരാതിപ്പെടാൻ വെബ് സൈറ്റ്; പരിചയപ്പെടാം 'ഫോർ ദ പീപ്പിൾ'
പരാതിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച് വെബ് സൈറ്റിൽ ഓഡിയോ, വീഡിയോ പരാതികൾ പോസ്റ്റ് ചെയ്യാം. മറുപടിയായ ഒരു മെസേജ് അപ്പോൾ തന്നെ ലഭിക്കും
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ വകുപ്പിനെ പൂര്‍ണമായി അഴിമതി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'ഫോര്‍ ദ പീപ്പിള്‍' എന്നാണ് വെബ്‌സൈറ്റിന്‌റെ പേര്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

'' നമ്മുടെ ഭരണ സംവിധാനത്തിലെ എല്ലാ തലത്തിലുമുള്ള അഴിമതി ഇല്ലാതാക്കുക എന്നത് ഇടത് ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു. അഴിമതി സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സമര്‍പ്പിക്കാനായാണ് ഫോര്‍ ദ പീപ്പിള്‍ എന്ന വെബ് പോര്‍ട്ടല്‍ തുടങ്ങിയത്'', മുഖ്യമന്ത്രി അദ്ദേഹത്തിന്‌റെ ഫേസ്ബുക്ക് പേജില്‍ കുറിയ്ക്കുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ ഇപ്പോള്‍ സംഗതി എളുപ്പമാണ്. വെബ്‌സൈറ്റില്‍ കയറി പരാതി നല്‍കാം. തെളിവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഓഡിയോ, വീഡിയോ ഫയലുകളും നല്‍കാവുന്നതാണ്.

പരാതിക്കാരന്‌റെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നു. വെബ്‌സൈറ്റില്‍ കയറി പരാതി അപ് ലോഡ് ചെയ്താല്‍ മാത്രം മതി.

പരാതി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതിന്‌റെ നമ്പര്‍ എസ്എംഎസ് ആയി പരാതിക്കാരന് ലഭിയ്ക്കും.

വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി 24 മണിക്കൂറിന് ഉള്ളില്‍ 128 പരാതികളാണ് ലഭിച്ചത്. ഇതില്‍ 48 എണ്ണത്തിനും പരിഹാരം കണ്ടു.

വിജിലന്‍സും, പൊലീസും ഒന്നും ശ്രമിച്ചിട്ടും നടക്കാത്ത ഒരു കാര്യത്തിനാണ് പൊതുജനത്തിന്‌റെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നിട്ട് ഇറങ്ങി ഇരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഉടന്‍ പിടിവീഴും.












Click it and Unblock the Notifications