Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജരേഖ; അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജരേഖയുണ്ടാക്കി എന്ന ആരോപണം അതീവ ഗൗരവമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ നവകേരള സദസിന്റെ വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന ആരോപണം പ്രത്യേക സംഘമാണ് അന്വേഷിക്കുക. ഡെപ്യൂട്ടി കമ്മിഷണര്‍ നിധിന്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി അന്വേഷിക്കുന്നത്. സംഘത്തില്‍ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി.

PINARAYI VIJAYAN

ഡി വൈ എഫ് ഐ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിന് പുറമേ ഐ ടി നിയമത്തിലെ 66 സി വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുന്നത്. അഞ്ചുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കും.

കാര്‍ഡ് വ്യാജമാണെങ്കില്‍ കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് രേഖകളും വ്യാജ കാര്‍ഡ് ഉണ്ടാക്കാന്‍ ശ്രമിച്ച ആപ്പും അത് ഉപയോഗിച്ച നേതാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും എന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചവരുടെയും മൊഴിയെടുക്കാനും സാധ്യതയുണ്ട്. ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനുഗോലുവിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ നവകേരള സദസിലെ ലീഗ് എം എല്‍ എയുടെ പങ്കാളിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. പങ്കെടുക്കാന്‍ പറ്റാത്ത എം എല്‍ എമാര്‍ വല്ലാത്ത മാനസിക സംഘര്‍ഷമാകും അനുഭവിക്കുന്നത് എന്നും ഇനിയും അവര്‍ വരുന്ന കാര്യം ആലോചിക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വം അവധാനത ഇല്ലാതെ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷ എം എല്‍ എമാര്‍ പങ്കെടുക്കാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസില്‍ ഇന്നലെ കിട്ടിയത് 1908 പരാതികളാണ്. ഈ പരാതികളെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ യഥാര്‍ത്ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധപൂര്‍വം ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+