സുധാകരന്റെ നീക്കം വിജയം കാണുന്നു; പ്രാദേശിക തലത്തില്‍ ആവേശം, പാര്‍ട്ടി തിരിച്ച് വരുമെന്ന് നേതാക്കള്‍
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായ കെ സുധാകരന്‍ ചുമതലയേറ്റടുത്തതിന് ശേഷം കേരളത്തിലെ സംഘടനയില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങളില്‍ ഒന്നായി കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി യു സി) കളുടെ രൂപീകരണം. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് കോണ്‍ഗ്രസില്‍ ബൂത്ത് കമ്മറ്റികള്‍ക്കും താഴെ ഒരു കമ്മറ്റി രൂപം കൊള്ളുന്നത്.
തുടക്കത്തില്‍ പലരും സംശയത്തോടെ കണ്ടെങ്കിലും വളരെ മികച്ച രീതിയിലാണ് കമ്മറ്റികളുടെ രൂപീകരണവും പ്രവര്‍ത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പരിശീല ക്ലാസ് ഉള്‍പ്പടെ നടത്തിയാണ് സി യു സി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ആരംഭിക്കുന്ന പരിശീലന ക്ലാസ് വൈകീട്ട് നാലിനാണ് അവസാനിക്കുന്നത്. അതുവരെ ആര്‍ക്കും പുറത്ത് പോവാന്‍ കഴിയില്ലെന്ന കര്‍ശന അച്ചടക്കവുമുണ്ട്.

പ്രത്യേക പാഠ്യപദ്ധി രൂപീകരിച്ചാണ് സി യു സികളില്‍ ക്ലാസുകള്‍ നടക്കുന്നത്. കോൺഗ്രസിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം, പഞ്ചായത്തീരാജ്, ഗ്രാമസ്വരാജ് തുടങ്ങിയവയാണ് പാഠ്യപദ്ധതികളില്‍ പ്രധാനപ്പെട്ടത്. പലയിടത്തും പ്രൊജക്ടര്‍ ഉള്‍പ്പടേയുള്ളവയുടെ സഹായത്തോടെയാണ് ക്ലാസ് നടക്കുന്നത്. ഏതായാലും കെ സുധാകരന്‍ പറഞ്ഞത് പോലെ കോണ്‍ഗ്രസില്‍ മാറ്റം വരുത്താനുള്ള സുധാകരന്റെ ലക്ഷ്യം ഫലം കണ്ടുകൊണ്ട് തുടങ്ങുന്നുവെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ അഭിപ്രായപ്പെടുന്നത്.
കറുപ്പിലും മഞ്ഞയിലും വ്യത്യസ്ത ലുക്കില്‍ രമ്യ നമ്പീശന്‍; വൈറലായി ചിത്രങ്ങള്‍

സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുത്ത രണ്ടു മണ്ഡലങ്ങളിൽ ഇതിനോടകം ശില്പശാലകൾ പൂർത്തിയായി. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു സി യു സി രൂപീകരണത്തിന് തുടക്കം കുറിച്ചത്. ആധ്യ ഘട്ടത്തില്‍ എല്ലാ ജില്ലയിലും ഒരുമണ്ഡലത്തിൽ യൂണിറ്റ് രൂപവത്കരിച്ചായിരുന്നു തുടക്കം. രണ്ടാംഘട്ടത്തിൽ, ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ 14-ന് സംസ്ഥാനത്ത് 1400 സി യു സി കൾ നിലവിൽവരും.

ബൂത്തുകള്‍ക്ക് താഴെ സി യു സികള്‍ രൂപീകരിച്ചതിലെ പ്രധാന ലക്ഷ്യം വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നുള്ളതാണ്. കോണ്‍ഗ്രസ് ബന്ധമുള്ള 15 മുതല്‍ 25 വരെ വീടുകളാണ് ഒരു സി യു സിയുടെ പരിധിയില്‍ വരുന്നത്. പരിശീലനം ലഭിച്ച നേതാക്കളാണ് ഓരോ മണ്ഡലത്തിലും ശില്പശാലകൾക്ക് നേതൃത്വംനൽകിയത്. പരിശീലനത്തിന്റെ വാര്‍ത്തയോ ചിത്രമോ പ്രചരിപ്പിക്കരുതെന്ന പ്രത്യേക നിര്‍ദേശവും സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

യൂണിറ്റ് കമ്മിറ്റിയുടെ ചുമതല പ്രസിഡന്റിനായിരിക്കും. സെക്രട്ടറി, ഖജാൻജി, രണ്ടു ബൂത്തുകമ്മിറ്റി പ്രതിനിധികളും സി യു സിയിലുണ്ടാവും. ഇത്രയും പേരില്‍ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയും ആകണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഡിസംബര്‍ 28 ന് കോണ്‍ഗ്രസ് ജന്മദിനം ആഘോഷിക്കുന്നതിന് മുന്‍പായി എല്ലാ ബൂത്തുകളിലുമായി ഒന്നേകാല്‍ ലക്ഷം സി യു സികള്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പാര്‍ട്ടി കുടുംബങ്ങളെ നിശ്ചയിക്കുന്നതിനും കൃത്യമായ നിര്‍ദേശമുണ്ട്. ഒരു കുടുംബത്തിലെ എല്ലാവരും കോണ്‍ഗ്രസുകാരാണെങ്കില്‍ അത് പാര്‍ട്ടി കുടുംബമായി കണക്കാക്കും. കുടുംബത്തിലെ ഒരാളെങ്കിലും മറ്റു പാർട്ടി പ്രവർത്തകനാണെങ്കിൽ അത് അനുഭാവി കുടുംബം. 20 പാർട്ടി-അനുഭാവി കുടുംബങ്ങൾ ചേരുമ്പോൾ ഒരു സി യു സി ആവും. ഈ കുടുംബങ്ങളെ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം.

ഇതോടൊപ്പം തന്നെ കമ്മറ്റികള്‍ക്ക് കീഴിലെ എല്ലാ വീടുകളുടേയും ആളുകളുടേയും രാഷ്ട്രീയ മനോഭാവം വേര്‍തിരിച്ചുള്ള വിവരശേഖരണം നടത്തും. സി യു സി ഭാരവാഹികളാകുന്നവർക്ക് കോൺഗ്രസിന്റെ മറ്റു ഘടകങ്ങളിൽ ചുമതലകൾ പാടില്ല. 20 പേരടങ്ങുന്ന പ്രവർത്തകസമിതി വേണം. വർഷത്തിൽ രണ്ടു കുടുംബയോഗമെങ്കിലും കൂടണമെന്ന നിര്‍ദേശവുമുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തനങ്ങള്‍ ബൂത്ത് കമ്മിറ്റി കേന്ദ്രീകരിച്ച് തന്നെയാവും.
ഈ ലുക്ക് പൊളിച്ചടുക്കി: ഡിംപല്‍ ഭാലിന്റെ പുത്തന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications