കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് തിരിച്ചെത്തുന്നു; ഉന്മേഷവാന്‍, ഊര്‍ജ്വസ്വലന്‍... ചിത്രങ്ങള്‍ പുറത്ത്

Google Oneindia Malayalam News

ബര്‍ലിന്‍: വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലെ ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലെത്തിയ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി നവംബര്‍ 17 നേ കേരളത്തിലേക്ക് മടങ്ങും. ശസ്ത്രക്രിയ നേരത്തെ കഴിഞ്ഞെങ്കിലും പരിപൂര്‍ണ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് ശസ്ത്രക്രിയ ചെയ്തത്.

ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഇന്നലെ ആണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാം എന്നാണ് ഡോകര്‍മാര്‍ ഉമ്മന്‍ ചാണ്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

1

ഉമ്മന്‍ചാണ്ടിക്കൊപ്പം മക്കളായ മറിയ, അച്ചു, ചാണ്ടി ഉമ്മന്‍, ബെന്നി ബഹനാന്‍ എം പി എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ല എന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും അദ്ദേഹം അറിയിച്ചു.

'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം

2

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഇന്ന് രാവിലെ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോയത്.

വിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരുംവിദേശത്ത് ജോലി, ആഡംബര വാഹനം..; 10 ദിവസം കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ക്ക് തുടര്‍ച്ചയായി ഭാഗ്യം വരും

3

ആലുവ പാലസില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് പുതുപ്പള്ളിയിലേക്ക് പോയിരുന്നു. അതിനിടെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ കുടുംബം തടസം നില്‍ക്കുകയാണെന്നുമായിരുന്നു പ്രചാരണം.

കേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യുകേരളത്തില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

4

ഇത് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 31-ാം തിയതിയാണ് ഉമ്മന്‍ ചാണ്ടി 79-ാം പിറന്നാള്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് ആശംസ അറിയിച്ചിരുന്നു.

English summary
Former CM Oommen Chandy, who has gone to Germany for specialist treatment, will return to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X