സരിതയുടെ കൈയ്യില്‍ ഇപ്പോഴും കോടികളുണ്ട്, ആഡംബര വീട് പണിതതെങ്ങനെ?; മുന്‍ മാനേജരുടെ മൊഴി

  • By: Rohini
Subscribe to Oneindia Malayalam

കൊച്ചി: സര്‍ക്കാരും ഭരണവും മാറിയെങ്കിലും ഇപ്പോഴും സരിത എസ് നായര്‍ നിഗൂഢതകള്‍ക്കുള്ളില്‍ തന്നെ നില്‍ക്കുകയാണ്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താമസിച്ച വീടിന് വാടക കൊടുക്കാന്‍ പോലും കാശില്ല എന്ന് പറഞ്ഞ സരിത എങ്ങിനെ ആഡംബര വീട് പണിതു?

ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതി; സരിത നായര്‍ മൊഴി നല്‍കാനെത്തിയത് അഡ്വക്കേറ്റ് ആളൂരിനൊപ്പം...

ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നിത്യജീവിതത്തിന് പോലും കാശില്ല എന്ന് സരിത പറഞ്ഞത് പച്ചക്കള്ളമാണെന്ന് ടീ സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍.

പല പ്രമുഖരുടെയും സഹായം

പല പ്രമുഖരുടെയും സഹായം

ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താമസിച്ചിരുന്ന വീടിന് വാടക കൊടുക്കാന്‍ പോലും കാശില്ലാതിരുന്ന സരിത പെട്ടന്നാണ് പണക്കാരിയായത്. അവരെ സാമ്പത്തികമായി സഹായിച്ചവരില്‍ പല പ്രമുഖരും ഉണ്ടെന്ന് രാജശേഖരന്‍ നായര്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കി.

ആഡംബര വീട് പണിതത്

ആഡംബര വീട് പണിതത്

തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയില്‍ സരിത പുതിയ ആഡംബര വീട് പണിതു. പാലുകാച്ചല്‍ ചടങ്ങിനെത്തിയ വീടുപണിക്കാര്‍ക്ക് ചെക്കാണ് നല്‍കിയത്. സരിതയുടെ കൈയ്യില്‍ ഇനിയും ധാരാളം പണമുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിയ്ക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്

മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്

കോട്ടയം ജില്ലയിലെ കടപ്ലമറ്റത്ത് ജലനിധിയുടെ വാര്‍ഷിക സമ്മേളനം നടക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോകുമ്പോള്‍ സരിതയ്‌ക്കൊപ്പം ഞാനും ഉണ്ടായിരുന്നു. കാറില്‍ ഇരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളായ ജിക്കുമോന്‍ സരിതയെ ഫോണില്‍ വിളിച്ചത്. ജലനിധി സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രിയ്‌ക്കൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ എന്നൊരാള്‍ ഉണ്ടാകുമെന്നും അദ്ദേഹത്തെ ചെന്നുകണ്ടശേഷം മുഖ്യമന്ത്രിയെ കാണണം എന്നും ജിക്കുമോന്‍ സരിതയോട് പറഞ്ഞു.

രേഖകള്‍ ഹാജരാക്കുക

രേഖകള്‍ ഹാജരാക്കുക

ഈ പറഞ്ഞതെല്ലാം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ രാജശേഖരനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് സരിതയ്‌ക്കൊപ്പം പല മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും വീടുകളില്‍ പോയിട്ടുണ്ടെന്ന് മുന്‍ ഡ്രൈവര്‍ ആര്‍ സന്ദീപ് കമ്മീഷന് മൊഴി നല്‍കി.

English summary
Rajashekhar Nair, former general manager of team solar gave statement against Saritha S Nair
Please Wait while comments are loading...