ഹിമാചൽ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു
ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വീരഭദ്ര സിങ് ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയും തീവ്ര പരരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ജൂണ്‍ 11-ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ കോവിഡ് പിടികൂടുന്നത്. ഏപ്രില്‍ 12 നായിരുന്നു ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 30 ന് കോവിഡ് ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെങ്കിലും ടസ്സവും ഹൃദയസംബന്ധിയായ ബുദ്ധിമുട്ടുകളേയും തുടർന്ന് വൈകാതെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് വീണ്ടും കോവിഡ് ബാധിതനായത്.

ഒൻപത് തവണ എംഎൽഎയും അഞ്ച് തവണ എംപിയുമായ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതൽ 2003 വരെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1977,79,80, 2012 വര്‍ഷങ്ങളില്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായിരുന്നു. മുൻ എംപി പ്രഭിത സിംഗ് ആണ് ഭാര്യ. മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്നുള്ള എംഎൽഎയാണ്.












Click it and Unblock the Notifications