Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെപി വിശ്വനാഥന്‍ അന്തരിച്ചു

തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെപി വിശ്വനാഥന്‍ അന്തരിച്ചു. രണ്ട് തവണ മന്ത്രിയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. 83 വയസായിരുന്നു. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിശ്വനാഥന്‍ 1991 മുതൽ 1994 വരെ കെ. കരുണകരന്റെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു.

ഹൈക്കോടതി പരാമർശത്തെ തുടർന്ന് മന്ത്രി പദവി രാജിവെക്കേണ്ടി വന്ന നേതാവ് കൂടിയാണ് കെപി വിശ്വനാഥന്‍. മന്ത്രിക്ക് ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശം 2005 ല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും മന്ത്രിയുടെ രാജിയിലേക്കും നയിക്കുകയായിരുന്നു. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച നേട്ടത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് കെപി വിശ്വനാഥന്‍ അർഹനായിരുന്നു. മികച്ച പാർലമെന്റേറിയൻ അവാർഡും (മാതൃക സമാജിക്) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

kp-viswant

1977 ല്‍ കുന്നംകുളത്ത് നിന്നാണ് കെപി വിശ്വനാഥന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ വിജയിച്ച അദ്ദേഹം 80 ലും മണ്ഡലം നിലനിർത്തി. 1987, 1991, 1996 വർഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ നടന്ന 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും വീണ്ടും മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 2011 ല്‍ പുതുക്കാട് മണ്ഡലത്തില്‍ നിന്നായിരുന്നു അവസാനമായി ജനവിധി തേടിയത്. മത്സരത്തില്‍ സി പി എമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് കെപി വിശ്വനാഥന്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിട്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡന്റായി.

കെ പി സി സി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി സി സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയർമാൻ, ഡയറക്ടർ തുടങ്ങിയ ചുമതലകളും കെപി വിശ്വനാഥന്‍ വഹിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+