Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ'; ഭയപ്പാട് ലവലേശമില്ലെന്ന് കെടി ജലീല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയത്. കസ്റ്റംസ് ബാഗേജില്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്ന് സ്വപ്ന പറഞ്ഞിരുന്നു. കേസില്‍ എന്‍ഐഎയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ തന്ത്രമാണ്. താന്‍ വാതുറക്കാതിരിക്കാനാണ് ശിവശങ്കര്‍ അങ്ങനെ ചെയ്തത്. ശിവശങ്കറിനെ താന്‍ ചതിച്ചുവെന്ന വാദം ശരിയല്ലെന്നും സ്വപ്‌ന പറഞ്ഞിരുന്നു.

1

പുസ്തകത്തില്‍ ആര്‍ക്കും എന്തും എഴുതാമെന്നും സ്വപ്ന പറഞ്ഞു. ഐഫോണിന്റെ കാര്യമൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. സന്തോഷ് ഈപ്പന്‍ സ്പോണ്‍സര്‍ ചെയ്ത ഐഫോണില്‍ രണ്ടോ മൂന്നോ ഫോണുകള്‍ ശിവശങ്കറിന് നല്‍കണമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിരുന്നുവെന്ന് സ്വപ്ന പറയുന്നു. ശിവശങ്കറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലമാണ് സ്വപ്‌ന നടത്തിത്.

2

എന്നാല്‍ ഇപ്പോഴിതാ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചാണ് ജലീല്‍ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

3

സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ലെന്ന് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4

ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. എന്തൊക്കെയായിരുന്നു പുകില്‍? എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ? പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!

5

കെടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്ന് സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കെ ടി ജലീലിന് യു എ ഇ കോണ്‍സുല്‍ ജനറലുമായി നേരിട്ടാണ് ബന്ധം. തനിക്ക് അതില്‍ പങ്കില്ല, കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.

6

നേരത്തെ, കെ ടി ജലീല്‍ സ്വപ്‌ന സുരേഷുമായി പലതവണ ഫോണിലൂടെ ബന്ധപ്പെട്ടെന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ റിലീഫ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്ന പതിവുണ്ട്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള കിറ്റുവിതരണം എല്ലാ വര്‍ഷവും നടക്കുന്നുണ്ട്. ഇത്തവണ ലോക്ക്ഡൗണ്‍ സമയമായതിനാല്‍ കിറ്റുവിതരണം നീണ്ടു. ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ വിളിക്കാനാണ് യുഎഇ കോണ്‍സല്‍ ജനറല്‍ എനിക്ക് നിര്‍ദേശം നല്‍കിയത്.

7

യുഎഇ കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ച് മാത്രമാണ് സ്വപ്നയെ വിളിച്ചിട്ടുള്ളത്. ഔദ്യോഗികമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണിത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കയ്യിലുണ്ട്. യുഎഇ കോണ്‍സല്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് സ്വപ്ന. യുഎഇ കോണ്‍സല്‍ ജനറല്‍ എനിക്ക് അയച്ച സന്ദേശങ്ങളടക്കം കയ്യിലുണ്ട്. മറ്റ് വിഷയങ്ങളിലെല്ലാം അന്വേഷണം നടക്കട്ടെ. എന്‍ഐഎ അന്വേഷിക്കട്ടെ, ഒരുകാര്യത്തിലും എനിക്ക് ഭയമില്ലെന്ന് ജലീല്‍ അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

8

അതേസമയം, ശിവശങ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ അദ്ദേഹത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. എന്തിന് ഗൂഢാലോചനയുടെ ഭാഗമായി ഐ ഫോണ്‍ നല്‍കണം. ഒരുപാട് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഫോണ്‍ നല്‍കിയത് പറയാന്‍ പോലുമുള്ള കാര്യമില്ല. കോണ്‍സുല്‍ ജനറല്‍ ഒരുപാട് സമ്മാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ശിവശങ്കറും കോണ്‍സുല്‍ ജനറലും നല്ല ബന്ധമുള്ളത് കൊണ്ട് ഐഫോണിനേക്കാള്‍ വിലപിടിപ്പുള്ള എത്രയോ കാര്യങ്ങള്‍ ശിവശങ്കറിന് ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി കേരള സര്‍ക്കാര്‍ തന്നെ നടത്തണമെന്നായിരുന്നു യുഎഇയുടെ ആവശ്യം. അതിന് ഫണ്ട് ഇനിയും കിട്ടുമായിരുന്നെന്നും സ്വപ്‌ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+