കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസ് ചെയ്യുന്നത് ക്വട്ടേഷന്‍ ജോലി ; അഴിമതി തെളിയിക്കാന്‍ വെല്ലുവിളിച്ച് പികെ ജയലക്ഷ്മി

തന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തുതിനും, പീഢിപ്പിക്കുതിനും, ആക്ഷേപിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ ക്വട്ടേഷന്‍ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

  • By Desk
Google Oneindia Malayalam News

വയനാട്: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ വെല്ലു വിളിച്ച് പികെ ജയലക്ഷ്മി. ഏഷ്യാനെറ്റ് തനിക്കെതിരെ മാധ്യമ വേട്ട നടത്തുകയാണെന്നും അഴിമതി ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജയലക്ഷ്മി പറഞ്ഞു.

തന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തുതിനും, പീഢിപ്പിക്കുതിനും, ആക്ഷേപിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ ക്വട്ടേഷന്‍ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയില്‍ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഒരു സ്ത്രീ എന്ന പരിഗണനയോ, പട്ടിക വര്‍ഗ്ഗക്കാരി എന്ന പരിഗണനയോ ഒരിക്കല്‍ പോലും നല്‍കിയില്ല. എന്നെ പോലെ മറ്റൊരു പൊതു പ്രവര്‍ത്തകയ്ക്കും മാധ്യമങ്ങളില്‍ നിന്നു ഇത്തരം ഒരു പീഢനം ഇനി ഉണ്ടാകാന്‍ പാടില്ല.

അഴിമതി വാര്‍ത്ത

അഴിമതി വാര്‍ത്ത

പട്ടികവര്‍ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളിയതില്‍ വഴിവിട്ട് സ്വന്തം കുടുംബാംഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോടികള്‍ എഴുതി തള്ളിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത ജയലക്ഷ്മി നിഷേധിച്ചു. അര്‍ഹതപ്പെട്ട ഒരാളെപ്പോലും അവഗണിക്കുകയോ, ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടില്ല. എന്റെ സമുദായത്തില്‍ ഒരാള്‍ക്കു പോലും മറ്റൊരാള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ജയലക്ഷ്മി പറയുന്നത്.

എല്ലാം എന്റെ കുടുംബക്കാരല്ല

എല്ലാം എന്റെ കുടുംബക്കാരല്ല

പാലോട്ട് എന്ന അഡ്രസ്സില്‍ അവര്‍ക്ക് വീട്ടുപേരുണ്ടെങ്കിലും അവര്‍ വെവ്വേറെ കുടുംബങ്ങളാണ്. 56 കുറിച്ച്യ തറവാടുകളാണ് ഞങ്ങള്‍ക്കുള്ളത്. വിദ്യാഭ്യാസ കാര്യത്തിലും, ജീവിത രീതിയിലും, ഭൂസ്വത്തിലും മുന്നിലാണെങ്കിലും, സാമ്പത്തികമായി പലരും വളരെ പിന്നോക്കമാണ്. വിവാഹം കഴിഞ്ഞാല്‍ വീട്ടു പേര് തറവാടിന്റെ പേരില്‍ അറിയപ്പെടുന്നമെങ്കിലും, വെവ്വേറെ കുടുംബങ്ങളായാണ് താമസിക്കുന്നതെന്ന് ജയലക്ഷ്മി പറയുന്നു.

കുടുംബത്തിന് വേണ്ടി

കുടുംബത്തിന് വേണ്ടി

ഞാന്‍ മന്ത്രിയായ ശേഷം ഇവരിലൊരാള്‍ക്കു പോലും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ജയലക്ഷ്മി പറയുന്നു. ഞാനുള്‍പ്പെടു പാലോട്ട് തറവാട്ടില്‍ മാത്രം ഇരുനൂറോളം അംഗങ്ങളുണ്ട്. അവരില്‍ പലരും കൂലിപ്പണിയെടുക്കുവരും, കാര്‍ഷിക ജോലിയെടുക്കുവരും, വരുമാനം കുറഞ്ഞവരുമാണെന്നും ജയലക്ഷ്മി അവകാശപ്പെടുന്നു.

മന്ത്രി ബന്ധു

മന്ത്രി ബന്ധു

പാലോട്ട് തറവാട്ടിലെ ഒരംഗം മന്ത്രിയായി എതിന്റെ പേരില്‍ ഈ ഇരുനൂറ് വ്യക്തികള്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങളും, കുടുംബ ആനുകൂല്യങ്ങളും നിഷേധിക്കുന്നത് ശരിയാണോ ? ഓരോ പദ്ധതിയിലും അര്‍ഹതപ്പെട്ടവരെ മാത്രമാണ് ആനുകൂല്യത്തിന് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുത്തിട്ടുള്ളു.

ക്വട്ടേഷന്‍ സംഘം

ക്വട്ടേഷന്‍ സംഘം

മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബര്‍ ക്വട്ടെഷന്‍ സംഘങ്ങളാണ് തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍. അതിരിവ് വിട്ട അവഹേളനത്തില്‍ താന്‍ ആത്മഹത്യയുടെ വക്കിലുമാണെന്നും ജയലക്ഷ്മി പറഞ്ഞു.

 ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസ്

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. 200 അംഗങ്ങളുള്ള എന്റെ തറവാട്ടില്‍ ഒരുവര്‍ഷം മുമ്പ് ബന്ധു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഏഷ്യാനെറ്റ് അന്നു ആ സംഭവം വലിയ പ്രാധാന്യത്തോടെ ബ്രേയ്ക്കിംഗ് ന്യൂസായി ജയലക്ഷ്മിയുടെ ബന്ധു ആത്മഹത്യക്ക് ശ്രമിച്ചു എന്ന പേരില്‍ വാര്‍ത്തയാക്കിയെന്നും ജയലക്ഷ്മി ആരോപിച്ചു.

English summary
Former tribal Minister PK jayalakshmi against Asianet News.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X