മുന്‍മിസ് കേരള ജേതാക്കളുടെ മരണം; ആറ് പ്രതികള്‍ക്കും ജാമ്യം, സ്ഥാപനത്തെ അപമാനിക്കാന്‍ശ്രമമെന്ന് റോയ്
കൊച്ചി: വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള ജേതാക്കളുടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹോട്ടലുടമ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കും ജാമ്യം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അപകടത്തില്‍ മരിച്ചവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ.വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ.അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ.സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസിന്റെ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് ആറു പേരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയത്. അപകടവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹോട്ടലുടമ റോയ് ജെ വയലാട്ട് കോടതിയില്‍ പറഞ്ഞിരുന്നു. അപകടത്തില്‍പെട്ടവര്‍ മദ്യപിച്ചത് പണം നല്‍കിയാണെന്നും തന്നെയും തന്റെ സ്ഥാപനത്തെും അപമാനിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടല്‍ ജീവനക്കാരുടെയും വാദം.

കാറോടിച്ച റഹ്‌മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു. മജിസ്‌ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമാണ് ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അപകടത്തില്‍ പെട്ടവര്‍ ഹോട്ടലില്‍ വെച്ച് സ്വന്തം നിലയില്‍ പാര്‍ട്ടിക്ക് എത്തിയതാണെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും റോയിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തന്റെ ഹോട്ടലില്‍ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ലെന്നും ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങിയിട്ടും ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണെന്നും റോയ് പറഞ്ഞു. തന്റെ ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്നത്. ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാല്‍ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളതെന്നും റോയി ചോദിച്ചു. കാര്‍ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്‌മാനെ സഹായിക്കാനാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികള്‍ വാദിച്ചു.

മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികള്‍ കേടതിയില്‍ വാദിച്ചു. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്‌തെന്നും പൊലീസ് തന്നെ പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്‌മാന്‍ അമിതമായി മദ്യപിച്ച് കാറോടിച്ചതായും പൊലീസ് പറയുന്നു. ഇതാണ് അപകടത്തിന് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികള്‍ക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്പിയെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞത് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.

കേരളപ്പിറവി ദിനത്തിലാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്‍, ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആശിഖ് എന്നിവര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. അഞ്ജനയും ആന്‍സിയും തല്‍ക്ഷണം മരിച്ചിരുന്നു. മരണത്തില്‍ ഹോട്ടലുടമയുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്‍സി കബീറിന്റെ ബന്ധുക്കള്‍ പാലാരിവട്ടം പൊലീസിനു പരാതി നല്‍കിയിരുന്നു.അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
Recommended Video

മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയില്‍ പറ അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അന്‍സി കബീറിന്റെ ബന്ധു നിസാം പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന രണ്ട് ഡിവി ആറുകളില്‍ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെടാത്ത ഡിവിആറായിരുന്നു റോയി ഇന്നലെ ഹാജരാക്കിയത്. അപകടമുണ്ടായ നവംബര്‍ ഒന്നിന് ഹോട്ടലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications