പികെ നവാസിന്റെ സ്പോണ്സര് സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി അധികാരമോഹി; തുറന്നു പറഞ്ഞ് ലത്തീഫ് തുറയൂര്‍
കോഴിക്കോട്: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും സംസ്ഥാന ലീഗ് നേതൃത്വത്തിനുമെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എം എസ് എഫ് മുന്‍ നേതാവ് ലത്തീഫ് തുറയൂര്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തോല്‍വിക്ക് കാരണമായെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു. കൈരളി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി അധികാരമോഹിയാണെന്നും ലത്തീഫ് പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ സ്പോണ്സര് സാദിഖലി തങ്ങളാണെന്നും തങ്ങള്‍ക്ക് നവാസുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീം ലീഗിന്റെ സ്വാധീനം മലപ്പുറത്തെ ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങിപ്പോയിട്ടുണ്ട്. പാര്‍ട്ടി വളരണമെന്ന് നേതാക്കള്‍ക്ക് ആഗ്രഹമില്ല. മുസ്ലീം ലീഗിന്റെ വളര്‍ച്ച താഴോട്ടാണെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. എം എസ് എഫിന്റെ പുതിയ ഭാരവാഹികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും തെളിവുകള്‍ നിരത്തി ലത്തീഫ് പറഞ്ഞു. കെ എം ഷാജിയുടെ വര്‍ഗീയ പ്രസംഗം മുസ്ലീം സമൂഹം അംഗീകരിക്കില്ല. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷാജിയുടെ പ്രസംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ മുഖ്യശത്രു കമ്മ്യൂണസമല്ല, ബി ജെ പി ആണെന്നും ലത്തീഫ് വ്യക്തമാക്കി.

എം എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ലത്തീഫ് തുറയൂരിനെ ഹരിത വിവാദത്തില്‍ വനിതാ നേതാക്കളെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. മുസ്ലിം ലീഗിന്റെയും എം എസ് എഫിന്റെയും നേതൃത്വം ജനാധിപത്യരഹിതവും സ്ത്രീവിരുദ്ധവുമായ സമീപനമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് ലത്തീഫ് തുറയൂര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുള്‍ സമദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന നേതൃത്വത്തെയടക്കം സംരക്ഷിക്കുകയാണ് ലീഗെന്നും കോടതി വിധി മാനിക്കാതെയാണ് എം എസ് എഫിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനസമിതിയുടെ മിനിറ്റ്സ് കൈക്കലാക്കിയതിനെതിരെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാമിനും ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞിട്ടുണ്ട്. 2021 ജൂണ്‍ 24ന് നടന്ന എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പദ പ്രയോഗങ്ങളുണ്ടായി. നിലവാരമില്ലാതെ സംസാരിക്കുന്ന ഇത്തരക്കാരെ മുതിര്‍ന്ന നേതാക്കള്‍ വിലക്കുന്നില്ലെന്നും കോണ്‍ഗ്രസോ യു ഡി എഫോ ഈ വിഷയത്തില്‍ ഇടപെടുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിനെയും യു ഡി എഫ് കണ്‍വീനറെയും ഇപ്പോഴത്തെ സ്ഥിതി അറിയിക്കുമെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞു. കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി നടക്കുന്നവര്‍ എന്നാണ് ഹരിത നേതാക്കളെ പി എം എ സലാം വിശേഷിപ്പിച്ചത്. എം എസ് എഫ് സംസ്ഥാന ട്രഷറര്‍ സി കെ നജാഫും വനിതാ നേതാക്കള്‍ക്കെതിരെ പറഞ്ഞിരുന്നുവെന്നും ലത്തീഫ് വെളിപ്പെടുത്തി. വിവാദത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരെല്ലാം ഹരിതയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിത നേതാവ് നജ്മ തബ്ഷീറക്കെതിരെ പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.

പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായതും വിവാദമായതും. ഇതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു മുസ്ലീം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഹരിത നേതാക്കളെ പിന്തുണച്ചവരെ പുറത്താക്കുന്ന നടപടിയും ലീഗ് നേതൃത്വം കൈക്കൊണ്ടിരുന്നു. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ, പി പി ഷൈജല്‍ എന്നിവരെയടക്കം ലീഗ് പുറത്താക്കിയിരുന്നു. ഇതില്‍ ഷൈജലിനെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കിയിട്ടുണ്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications