ലൈഫ്മിഷന്: കേസില്‍ എം ശിവശങ്കര്‍ അഞ്ചാം പ്രതി, സ്വപ്നയും സരിത്തും സന്ദീപും പ്രതിപ്പട്ടികയില്‍
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേര്‍ത്തു. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് വിജിലന്‍സിന്റെ നിര്‍ണായക നീക്കം. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍, എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
തമിഴ്നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾ
വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും
അതേസമയം, എം ശിവശങ്കര്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടേറ്റിന്റെ കസ്റ്റഡിയിലാണ്. കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിനാണ് മുന്നോടിയായാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. സ്വപ്ന സുരേഷ് നിലവില്‍ അട്ടക്കുളങ്ങര വനിത ജയിലിലാണ് കഴിയുന്നത്. ഇവിടെ നിന്ന് സ്വപ്നയെ വിജിലന്‍സ് ചോദ്യം ചെയ്ത് വരികയാണ്. ആദ്യമായാണ് വിജിലന്‍സ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്. മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപാടും അന്വേഷണ സംഘം ചോദിച്ചറിയും. അഞ്ചാമത്തെ ഐ ഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്നും ചോദിച്ചറിയും.
എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണം
അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതോടെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നാല് പദ്ധതികളിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. ശിവശങ്കറിനെ ചോദ്യം ചെയ്തതോടെയാണ് ഇത്. ഡൗണ്ടൗണ്, കെ ഫോണ്‍, ഇ മൊബിലിറ്റി സ്മാര്‍ട്ട് സിറ്റി എന്നീ പദ്ധതികളിലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുക.
ബീഹാറിലെ ഈ അഞ്ച് മണ്ഡലങ്ങള്‍ സേഫല്ല, തേജസ്വിക്ക് അഗ്നിപരീക്ഷ, വിജയഫോര്‍മുല തേടി മഹാസഖ്യം
ഇഡി അന്വേഷിക്കുന്ന ഈ പദ്ധതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള എന്‍ഫോഴ്സ്മെന്റ് മുന്‍കൈ എടുത്ത് നടപ്പാക്കിയതാണ്. പദ്ധതികളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് എന്‍ഫോഴ്സ്മെന്റ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പദ്ധതികളുടെ ധാരണപത്രം, ഭൂമി ഏറ്റെടുക്കല്‍ എന്നിവ സംബന്ധിച്ച് വിശദാംശങ്ങളാണ് ഇപ്പോള്‍ ഇഡി തേടിയിരിക്കുന്നത്.
ജനപ്രിയനല്ല; ഒറ്റയാൾപോലും നിതീഷിന് വോട്ട് ചെയ്യില്ലെന്ന് മോദിക്ക് അറിയാം,തുറന്നടിച്ച് ചിരാഗ് പാസ്വാൻ