റിജിൽ മാക്കുറ്റിയും കൂട്ടരും നട്ടെല്ല് തകർത്തെന്ന് മുൻ എസ്എഫ്‌ഐ നേതാവ്; തെളിയിക്കാൻ വെല്ലുവിളിച്ച് റിജിൽ
തിരുവനന്തപുരം : കോളേജ് പഠനകാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും കൂട്ടരും നട്ടെല്ല് തകര്‍ത്തെന്ന ആരോപണവുമായി മുന്‍ എസ് എഫ് ഐ നേതാവ് ഒ പി റിജില്‍ രംഗത്ത്. ആക്രമണത്തില്‍ തകര്‍ന്ന നട്ടെല്ലിന്റെ ഏക്‌സറേ സഹിതമാണ് റെജില്‍ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ അഞ്ച് തവണ ആക്രമിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ,

ചാനല്‍ ചര്‍ച്ചകളില്‍ മാലാഖ ചമയുന്ന റിജില്‍ മാക്കുറ്റിയും കൂട്ടരും തകര്‍ത്ത എന്റെ നട്ടെല്ലാണിത്....ഈ കെ എസ് ബ്രിഗേഡ് ഗുണ്ട അന്ന് കെഎസ്‌യു വിന്റെ ജില്ലാ നേതാവാണ്...ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചത്...എന്നെ മാത്രമല്ല നിരവധി സഖാക്കളെ നിങ്ങള്‍ അക്രമിച്ചു...അതുകൊണ്ടൊക്കെ തന്നെയാണ് നിങ്ങളുടെ കുത്തകയായ കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ 2007 മുതല്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്നത്- റെജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുന്‍ എസ് എഫ് ഐ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി റിജില്‍ മാക്കുറ്റി രംഗത്തെത്തി. ചാനല്‍ ചര്‍ച്ചയില്‍ സത്യം പറയുമ്പോള്‍ സി പി എമ്മിന് കൊള്ളുന്നു. അതാണ് പുതിയ കഥയുമായി സഖാക്കള്‍ വരുന്നതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. നട്ടെല്ല് ഉണ്ടെങ്കില്‍ ഈ ആരോപണം തെളിയിക്കാന്‍ സഖാക്കളെ ഞാന്‍ വെല്ലുവിളിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് നിയമപരമായ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പ് ഇങ്ങനെ,

ചാനല്‍ ചര്‍ച്ചയില്‍ സത്യം പറയുമ്പോള്‍ സി പി എമ്മിന് കൊള്ളുന്നു. അതാണ് പുതിയ കഥയുമായി സഖാക്കള്‍ വരുന്നത്.
സന്ദേശം സിനിമയില്‍ ശങ്കരാടിയുടെ ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. ഇവിടെ എന്നെ ഗുണ്ടയാക്കി പുതിയ കഥയുമായി വരുന്നു എന്ന് വ്യത്യാസം മാത്രം.. ഈ പറയുന്ന തനി ക്രിമിനലായ എസ് എഫ് ഐക്കാരന് തല്ല് കൊണ്ട സമയം ഞാന്‍ കണ്ണൂര്‍ എസ് എന്‍ കോളേജില്‍ പഠിക്കുന്നില്ല.

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് ഈ എസ്എഫ്‌ഐ ഗുണ്ട. പിന്നെ ഞാന്‍ കോളേജ് വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ എസ്എഫ്‌ഐകാരന്‍ എസ് എന്‍ കോളേജില്‍ പഠിച്ചത് തല്ലിയത് കെഎസ്യു കാരും അല്ല. ആ സമയം ഞാന്‍കെഎസ്യു കണ്ണൂര്‍ ജില്ല പ്രസിഡന്റ് ആണ്. ഏതോ ബസ്സ് പൊളിക്കാന്‍ പോയതിന്റെ പേരില്‍ കൊട്ടേഷന്‍ ടീം ആണ് അടിച്ചത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
കോളേജ് തിരഞ്ഞെടുപ്പ് സമയമായതിനാല്‍ കെഎസ്യുക്കാരുടെ തലയില്‍ കെട്ടിവെച്ചു.

അന്ന് അച്ചുതാനന്ദന്‍ ആണ് മുഖ്യമന്ത്രി. ഭരണതണലില്‍ പോലീസിനെ ഉപയോഗിച്ച് ഈ അടിയുടെ ഉത്തരവാദിത്വം കോളേജിലെ കെഎസ്യു കാരുടെ പേരില്‍ കള്ളക്കേസ് ചാര്‍ത്തി കൊടുത്തു. അന്ന് കെഎസ്യു നേതാവായ ജിനോഷിനെ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്ത് ജയിലാക്കി. ഈ വിവരം അറിഞ്ഞ് ഞാനും ഇന്നത്തെ കണ്ണൂര്‍ മേയര്‍ ശ്രി ടി ഒ മോഹനനും ഇന്നത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ശ്രി മാര്‍ട്ടിന്‍ ജോര്‍ജും മുന്‍ ഹൈക്കോടതി ഡിജിപി ശ്രി ആസിഫലി വക്കീലും തലശ്ശേരി സബ് ജയിലില്‍ പോയി പോയി തിരിച്ചു വരുമ്പോള്‍ തലശ്ശേരി കോടതിക്ക് സമീപം ഒരു ആക്‌സിഡന്റ് നടന്ന് കാലുകള്‍ അറ്റ് പോയ രണ്ട് ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകാത്ത സമയത്ത് ഞങ്ങള്‍ ഒരു ഓട്ടോ തടഞ്ഞ് നിര്‍ത്തി തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു.

ആ സമയം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ ഇന്നത്തെ തലശ്ശേരി എം എല്‍ എ എ എം ഷംസീര്‍ ഹോസ്പിറ്റലില്‍ ഉണ്ടായിരന്നു. എന്നെ കണ്ടപാടെ ഷംസീര്‍ പറയുകയാണ് സോട കുപ്പിയുടെ വലിപ്പമുള്ള ബിനോജിന്റെ കാല് ഞങ്ങള്‍ എടുക്കും. ബിനോജ് അല്‍പ്പം പൊക്കം കുറവയിരുന്നു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പിറ്റേ ദിവസം രാവിലെ ബിനോജിന്റെ രണ്ടും കാലും ഡി വൈ എഫ് ഐ എസ് എഫ് ഐ ക്രിമിനലുകള്‍ അതിമാരക ആയുധങ്ങള്‍ ഉപയോഗിച്ച് തല്ലിതകര്‍ത്തു.

ബിനോജിന്റെ രണ്ടു കാലുകളും പൂര്‍വ്വസ്ഥിതിയിലാകാന്‍ വര്‍ഷങ്ങള്‍ ഓളം ചികില്‍സ നടത്തേണ്ടി വന്നു. ഈ പറയുന്ന എസ്എഫ്‌ഐ നേതാവിനെ അടിച്ച കേസില്‍ ഞാന്‍ പ്രതിയല്ല. എന്റെ പേരില്‍ അങ്ങനെ ഒരു കേസ് ഇല്ല അങ്ങനെ എങ്കില്‍ എന്നെ പ്രതിയാക്കണ്ടേ? പിന്നെ ആ കേസ് എങ്ങനെയാണ് തീര്‍ന്നത് എന്ന് അറിയേണ്ടേ? ഈ എസ്എഫ്‌ഐ കാരന്‍ കോടതിയില്‍ വിചാരണ സമയത്ത് കൊടുത്ത മൊഴി കെഎസ്യു കാരല്ല അക്രമിച്ചത് ഒന്നാം പ്രതി പട്ടികയിലുള്ള ജിനേഷ് അല്ല എന്നെ അക്രമിച്ചത് എന്നാണ്.

അങ്ങനെയാണ് കോടതി കെഎസ്യു കാരെ വെറുതെ വിട്ടത്.ഉളുപ്പ് ഉണ്ടോ സഖാക്കളെ ഇത്തരത്തില്‍ വ്യാജ ആരോപണവുമായി വരാന്‍. ഇതാണ് യഥാര്‍ത്ഥ ഗീബല്‍സിയന്‍ തന്ത്രം. നാളെ ഞാന്‍ അക്രമിക്കപ്പെട്ടാല്‍ സൈബര്‍ സഖാക്കള്‍ക്ക് പ്രചരിപ്പിക്കാലോ മാക്കുറ്റി എസ്എഫ്‌ഐകാരന്റെ നട്ടെല്ല് തകര്‍ത്തവനാ. സഖാക്കളേ ഇത് കൊണ്ട് ഒന്നും എന്റെ വായ അടപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. സംഘികള്‍ക്ക് സാധിച്ചില്ല പിന്നെയല്ലേ നിങ്ങള്‍ക്ക്.

സംഘികളും സഖാക്കളും ഒരുപോലെ എന്നെ വേട്ടയാടുന്നു എന്നത് കൊണ്ട് ഞാന്‍ ശരിയുടെ പാതയിലാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതോടൊപ്പം നട്ടെല്ല് ഉണ്ടെങ്കില്‍ ഈ ആരോപണം തെളിയിക്കാന്‍ സഖാക്കളെ ഞാന്‍ വെല്ലുവിളിക്കുന്നു. വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് നിയമപരമായ നടപടിയും സ്വീകരിക്കും












Click it and Unblock the Notifications