'ഞാന്‍ മോശമാണെന്ന് പ്രതിപക്ഷവും പറഞ്ഞിട്ടില്ല'; പദവിക്കനുസരിച്ച് ഷംസീറിന് പരുവപ്പെടേണ്ടി വരും: എംബി രാജേഷ്
തിരുവനന്തപുരം: പുതിയ പദവിക്ക് അനുസരിച്ച് എ എന്‍ ഷംസീറിന് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് നിയുക്ത മന്ത്രിയും മുന്‍ സ്പീക്കറുമായ എം ബി രാജേഷ്. സ്പീക്കര്‍ സ്ഥാനം രാജിവെച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം ബി രാജേഷ്. പദവി അനുസരിച്ച് കക്ഷി രാഷ്ട്രീയം പറയാന്‍ തടസം നേരിട്ടപ്പോള്‍ അതില്‍ പ്രയാസം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം പറയും എന്നും എന്നാല്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നും സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സ്പീക്കറായപ്പോഴും നന്നായി രാഷ്ട്രീയം പറഞ്ഞിട്ടുണ്ട് എന്നും എം ബി രാജേഷ് ഓര്‍മിപ്പിച്ചു. നിയമ സഭയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ശക്തമായ രാഷ്ട്രീയ നിലപാട് തെളിയിക്കുന്ന ഒന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്‌ട്രൈക്കറായി കളിച്ചയാള്‍ റഫറിയാകേണ്ടി വരുമ്പോള്‍ എന്താകും എന്നായിരുന്നു താന്‍ സ്പീക്കറായപ്പോള്‍ ഉയര്‍ന്ന ചോദ്യം എന്നും റഫറിയായപ്പോള്‍ മോശമായില്ല എന്നു മാധ്യമങ്ങള്‍ പറയും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. താന്‍ മോശമാണെന്ന് പ്രതിപക്ഷവും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാനമായി ഷംസീറിനും ചുമതലയ്ക്ക് അനുസരിച്ച് പരുവപ്പെടാന്‍ കഴിയും എന്നും എം ബി രാജേഷ് പറഞ്ഞു. നേരത്തെ സ്പീക്കറായിരുന്ന സമയത്ത് പലഘട്ടത്തില്‍ എ എന്‍ ഷംസീറിനെതിരെ അച്ചടക്കത്തിന്റെ വാളോങ്ങി എം ബി രാജേഷ് എത്തിയിരുന്നു. അതേസമയം നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അയച്ചതായും എം ബി രാജേഷ് അറിയിച്ചു.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്

ഇനി ഗവര്‍ണറാണ് അംഗീകാരം നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ സഭ ഉടനെ ചേരുമെന്നാണ് കരുതുന്നത് എന്നും തന്റെ വകുപ്പിന്റെ കാര്യം ഔദ്യോഗികമായി ഗവര്‍ണറെ അറിയിച്ച ശേഷം പ്രതികരിക്കാം എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. താന്‍ സ്പീക്കറായിരുന്ന കാലയളവില്‍ 15 മാസത്തിനിടെ 83 ദിവസം സഭ സമ്മേളിച്ചു. 65 നിയമങ്ങള്‍ പാസാക്കി.
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ

സഭാ നടപടികള്‍ സമയക്രമം പാലിച്ച് സജീവമാക്കി എന്നും അംഗങ്ങളുടെ പ്രസംഗ സമയം നിയന്ത്രിച്ചപ്പോള്‍ ആദ്യം ചെറിയ പ്രതിഷേധം ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും അംഗീകരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ- പ്രതിപക്ഷങ്ങള്‍ക്ക് തുല്യപരിഗണന നല്‍കാന്‍ ശ്രമിച്ചതായും എം ബി രാജേഷ് അവകാശപ്പെട്ടു.

സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറി നിന്നതോടെയാണ് പാര്‍ട്ടിയിലും മന്ത്രിസഭയിലും മാറ്റം വന്നത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയാക്കി. പകരം എം ബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും മന്ത്രിയാക്കി. ഷംസീറിനെ സ്പീക്കറാക്കിയും നിയമിച്ചു.












Click it and Unblock the Notifications