സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച 'ജിഹാദിയെ' ഒരു ദിവസമെങ്കിലും ജയിലിലിടാന്‍ സാധിച്ചോ? മുരളീധരനോട് പ്രസീദ് ദാസ്
കോഴിക്കോട്: കേന്ദ്രമന്ത്രിയും ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റുമായ വി മുരളീധരനെതിരെ വീണ്ടും മുന്‍ യുവമോര്‍ച്ച നേതാവ് പ്രസീദ് ദാസ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചയാളെ ജയിലിലടയ്ക്കാന്‍ മുരളീധരന്‍ എന്തെങ്കിലും ചെയ്‌തോ എന്നാണ് പ്രസീദ് ദാസ് ചോദിക്കുന്നത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു വര്‍ഷവും 131 ദിവസവും പിന്നിട്ടു. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച ഒരു ജിഹാദിയെ എങ്കിലും ജയിലിലടയ്ക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തത് എന്നാണ് പ്രസീദ് ദാസ് ചോദിക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്യകര്‍ത്താവിനെ പോലും വഞ്ചിച്ചു എന്നും പ്രസീദ് ദാസ് ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ദേശീയ ബാലികാ ദിനത്തിലാണ് കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ഇതില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയില്‍ പേരാമ്പ്ര സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജ്നാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടിലൂടെ മറ്റാരോ ആണ് സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത് എന്ന് വിശദീകരിച്ച് അജ്‌നാസ് രംഗത്തെത്തിയിരുന്നു.
ദേശീയ ബാലിക ദിനത്തില്‍ 'എന്റെ മകള്‍ എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പൊലീസ് കേസെടുക്കാന്‍ വൈകുന്നതിനും എതിരേ ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ദിവസങ്ങള്‍ക്ക് മുന്‍പാണ് വി മുരളീധരനെ വിമര്‍ശിച്ചതിന് യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ നേതാവായിരുന്ന പ്രസീദ് ദാസിനെ പുറത്താക്കിയിരുന്നത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു പ്രസീദ് ദാസ്. വി മുരളീധരന്‍ കേരള ബി ജെ പിയുടെ ശാപം എന്നാണ് പ്രസീദ് ദാസ് പറഞ്ഞത്. വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും പസീദ് ദാസ് പറഞ്ഞിരുന്നു.
'കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി. ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും പരിഗണിച്ചില്ല, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം ഒരിക്കവും മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും, ആ ദിവസം വന്നുചേരും,' എന്നായിരുന്നു പ്രസീദ് ദാസ് ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് പ്രസീദ് ദാസിനെതിരെ നടപടിയെടുത്തത്. ഇതോടെ താന്‍ മുന്‍പ് പങ്കുവെച്ച ട്വീറ്റുകള്‍ പാര്‍ട്ടി അച്ചടക്കം പാലിച്ചുകൊണ്ട് പിന്‍വലിക്കുന്നതായി പ്രസീദ് ദാസ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ട്വീറ്റോടെ മുരളീധരനെതിരായ വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് പ്രസീദ് ദാസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications