ആണ്‍തുണയില്ലാതെ നാല് സ്ത്രീകള്‍ ഹജ്ജിന്; പേര് വെളിപ്പെടുത്തില്ലെന്ന് മന്ത്രി

  • Written By:
Subscribe to Oneindia Malayalam

ദില്ലി/കോഴിക്കോട്: കേരളത്തില്‍ നിന്ന് നാല് സ്ത്രീകള്‍ തനിച്ച് ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കി. സാധാരണ രക്ത ബന്ധമുള്ള പുരുഷന്‍ സ്ത്രീകള്‍ക്കൊപ്പം ഹജ്ജിന് പോകാറുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടുത്തിടെ ഇളവ് വരുത്തിയിരുന്നു. മെഹ്‌റമായി ആരുമില്ലെങ്കിലും സ്ത്രീക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാമെന്നാണ് പുതിയ ഹജ്ജ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

13

നാല് സ്ത്രീകള്‍ ഇത്തരത്തില്‍ കേരളത്തില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹം സ്ത്രീകളുടെ പേരോ മറ്റുവിവരങ്ങളോ പരസ്യപ്പെടുത്തിയില്ല.

അപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറ

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മെഹ്‌റമില്ല എന്നാണ് സ്ത്രീകള്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് പോകാമെന്നാണ് പുതിയ ഹജ്ജ് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ സ്ത്രീകള്‍ക്കൊപ്പം മെഹ്‌റമായി ഒരാള്‍ വേണമെന്നായിരുന്നു.

ന്യൂനപക്ഷ കാര്യ മന്ത്രാലയം നിയമിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് ഈ വ്യവസ്ഥ ഒഴിവാക്കിയത്. ഇതിനെതിരേ നിരവധി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇസ്ലാമിക വിരുദ്ധവും ശരീഅത്തിന് എതിരായതുമായതാണ് പുതിയ തീരുമാനമെന്ന് നേതാക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ ഗൗനിച്ചില്ല. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

English summary
Four Kerala women apply to perform Haj without ‘mehram’
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്