കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈലജ ടീച്ചറും എം.എം മണിയുമടക്കം നാല് മന്ത്രിമാർ തുടർന്നേക്കും; വകുപ്പുകളിൽ മാറ്റത്തിന് സാധ്യത

എന്നാൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിലവിലെ നാല് മന്ത്രിമാർ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കെ.കെ ശൈലജ, എം.എം മണി, ടി.പി രാമകൃഷ്ണൻ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. എ.സി മൊയ്തീന് ഒരു അവസരം കൂടി നൽകുന്ന കാര്യവും സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
KK Shailaja and MM Mani to continue in second Pinarayi cabinet

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

PG 1

പുതുമുഖങ്ങളായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവരും മന്ത്രിസഭയിലെത്തും. ഈ പേരുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സിപിഎമ്മുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രണ്ടാം വനിത മന്ത്രിയെന്ന നിലയ്ക്ക് വീണ ജോർജിനും അവസരം ലഭിച്ചേക്കും.

PG 2

ഇവർക്കുപുറമെ വി ശിവൻകുട്ടി, വി.എൻ വാസവൻ, എം.ബി രാജേഷ്, ചിത്തരഞ്ജൻ, വി അബ്ദുറഹിമാൻ എന്നിവരാണ് പരിഗണന പട്ടികയുള്ള മറ്റ് എംഎൽഎമാർ. ഇവരിൽ ആർക്കൊക്കെ നറുക്ക് വീഴുമെന്ന് കാത്തിരിക്കണം. 12 മന്ത്രിമാരാകും സിപിഎമ്മിൽ നിന്ന് ഇത്തവണ മന്ത്രിസഭയിലുണ്ടാവുക.

PG 3

സ്ഥിരം വകുപ്പുകളിൽ മാറ്റം വേണമെന്ന നിർദേശവും സിപിഎം സിപിഐക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിൽ സിപിഐ നിലപാട് അറിഞ്ഞാൽ മാത്രമേ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകൂ. എന്നാൽ കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. വകുപ്പ് വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തി.

PG 4

2016 ൽ പിണറായി സർക്കാരിന് 12 മന്ത്രിമാരായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സിപിഎം ഒരു മന്ത്രിയെ കുടി മന്ത്രി സഭയിൽ ഉള്‍പ്പെടുത്തി.തുടർന്ന് സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനത്തോടൊപ്പം ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നൽകുകയായിരുന്നു. എന്നാൽ ഇത്തവണ സമവാക്യങ്ങൾ മാറും.

PG 5


21 അംഗ മന്ത്രിസഭയാകും ഇത്തവണ അധികാമേൽക്കുക. മുഖ്യമന്ത്രി ഉൾപ്പടെ 12 മന്ത്രിമാർ സിപിഎമ്മിൽ നിന്നും നാല് മന്ത്രിമാർ സിപിഐയിൽ നിന്നും. സ്പീക്കർ സിപിഎം പ്രതിനിധി തന്നെയാകാനാണ് സാധ്യത. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം സിപിഐക്കും തുടരും. എന്നാൽ സിപിഐക്ക് ചീഫ് വിപ്പ് പദവി നഷ്ടമായേക്കും.

PG 6

ഐഎൻഎല്ലിന് ചീഫ് വിപ്പ് പദവി നൽകാനുള്ള സാധ്യത പരിശോധുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മുന്നണിയുമായി സഹകരിക്കുന്ന കക്ഷിയാണ് ഐഎന്‍എല്‍. ഇത്തവണ മന്ത്രിസ്ഥാനം എന്ന ആവശ്യം ഐഎൻഎൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് സൗത്തിൽ നിന്നുള്ള അഹമ്മദ് ദേവർ കോവിലാണ് ഐഎൻഎല്ലിന്റെ ഏക പ്രതിനിധി.

PG 7

അഞ്ച് എംഎൽഎമാരുള്ള കേരള കോൺഗ്രസ് 2 മന്ത്രിസ്ഥാനമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ് എന്നിവർക്ക് വേണ്ടിയാണ് കേരള കോൺഗ്രസ് ആവശ്യം ഉയർത്തിയത്. ഒരു മന്ത്രിസ്ഥാനം മാത്രമാണ് നൽകുന്നതെങ്കിൽ നിർണായക വകുപ്പുകൾ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. ഒപ്പം ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും.

PG 8


പൊതുമരാമത്ത്, കൃഷി , ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഇതിൽ പൊതുമരാമത്തോ, അല്ലേങ്കില് വൈദ്യുതി വകുപ്പോ എന്നത് സിപിഎം പരിശോധിക്കുന്നുണ്ട്. അതേസമയം സിപിഐയ്ക്കും കഴിഞ്ഞ തവണ ലഭിച്ച വകുപ്പുകൾ തന്നെ നൽകിയേക്കാനുള്ള സാധ്യത ഇല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്.

PG 9


രണ്ട് എംഎൽഎമാർ വീതമുള്ള എൻസിപിക്കും ജെഡിഎസിനും ഇത്തവണയും ഓരോ മന്ത്രിസ്ഥാനം വീതമാണ് ലഭിക്കുക. കോൺഗ്രസ് എസിന്റെ ഏക എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളി ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ല. കടന്നപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ അദ്ദേഹം വീണ്ടും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പുതുമുഖങ്ങളുടെ സാധ്യത പരീക്ഷിക്കാന്‍ സിപിഎം ഇറങ്ങിയതോടെ അദ്ദേഹവും പുറത്താവും. ഒറ്റ എംഎൽഎമാരുള്ള ആറു ഘടകകക്ഷികളാണ് ഇടതു മുന്നണിയുടെ ഭാഗമായുള്ളത്.

PG 10

കേരള കോൺഗ്രസ് ബിയിൽ നിന്ന് കെ.ബി ഗണേഷ് കുമാറും ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരായേക്കും. നേരത്തെ ഗതാഗത മന്ത്രിയായി തിളങ്ങിയ വ്യക്തിയാണ് ഗണേഷ് കുമാര്‍. ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു.

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Four ministers including KK Shailaja and MM Mani to continue in second Pinarayi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X