കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജി ഉള്‍പ്പടെ നാല് പേര്‍ക്ക് സ്ഥലം മാറ്റം

Google Oneindia Malayalam News

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റി. ഹൈക്കോടതി ഭരണവിഭാഗത്തിന്റെതാണ് സ്ഥലം മാറ്റ ഉത്തരവ്.

കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് നിയമിച്ചിരിക്കുന്നത്. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായി നിയമിച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.

saas

കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. സിവിക് ചന്ദ്രന്‍ കേസില്‍ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണം ആണ് എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായിരുന്നത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലായിരുന്നു വിവാദ പരാമര്‍ശം.

'ഇനി ബാലചന്ദ്രകുമാറിന്റെ ഊഴം... ദിലീപിനൊപ്പം നിന്ന് കളിച്ചവര്‍ കുടുങ്ങും'; സംവിധായകന്‍'ഇനി ബാലചന്ദ്രകുമാറിന്റെ ഊഴം... ദിലീപിനൊപ്പം നിന്ന് കളിച്ചവര്‍ കുടുങ്ങും'; സംവിധായകന്‍

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

സ്ലീവ്‌ലെസ് ബ്ലൗസ്.. റെഡ് സാരി... ബീച്ച് സൈഡ്...; അതൊരു ഒന്നൊന്നര കോംബിനേഷനാണല്ലോ സാധികാ...

കൊയിലാണ്ടിയില്‍ നന്ന ഒരു കവിതാ ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു യുവ എഴുത്തുകാരിയുടെ പരാതി. അതേസമയം സെഷന്‍സ് കോടതിയുടെ പരാമര്‍ശത്തിനും ജാമ്യം അനുവദിച്ചുള്ള ഉത്തരവിനും എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്.

മാന്ത്രികമോതിരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കെ.എസ്.യു നേതാവ്മാന്ത്രികമോതിരം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കെ.എസ്.യു നേതാവ്

കോടതി പരാമര്‍ശം അംഗീകരിക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിവാദ പരാമര്‍ശങ്ങള്‍ നീക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെടും എന്നായിരുന്നു റിപ്പോര്‍ട്ട്. അതിനിടെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയിരിക്കുന്നത്.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

English summary
Four people, including the judge who granted bail to Civic Chandran, have been transferred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X