ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമി: എഎം ആരിഫ് എംപി
ദില്ലി: ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമിയെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹമെന്നും എഎം ആരിഫ് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്‍റ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഭരണകൂട ഭീകരതയ്ക്ക് ഇരയായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി അന്തരിച്ചു. ആദരാഞ്ജലികൾ. ഒപ്പം ഈ ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. മുംബൈ ബാന്ദ്രയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണമുണ്ട്. മുംബൈ ആശുപത്രിയില്‍ കോവിഡാനന്തര ചികില്‍സയിലായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്.
സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു.
പാര്‍ക്കിസന്‍സ് അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച ഫാ. സ്റ്റാന്‍ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കോവിഡ് ഒന്നാം തരംഗകാലത്ത് റാഞ്ചിയിലെ വീട്ടില്‍നിന്ന് അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റു ചെയ്ത് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു. ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമി. നജീബ് എവിടെയെന്ന ചോദ്യത്തിന് ഇതുവരെ മറുപടി ഉണ്ടായിട്ടില്ല.സഞ്ജീവ് ഭട്ടിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ ആർക്കും അറിയില്ല. ഇന്ത്യയെ ഒരു ജനാധിപത്യ രാഷ്ട്രം എന്നാണിപ്പോഴും പറയുന്നത്.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications