കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ കിറ്റ്: റേഷന്‍വ്യാപാരികളുടെ കുടിശിക വിതരണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്തെ റേഷന്‍ ഡീലര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉണ്ടെങ്കില്‍ അത് വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഹൈക്കോടതി ബുധനാഴ്ച സര്‍ക്കാര്‍ സെക്രട്ടറി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി, സിവില്‍ സപ്ലൈസ് കമ്മീഷണറുടെ സിവില്‍ സപ്ലൈസ് ഓഫീസ് ഡയറക്ടര്‍ എന്നിവരോട് നിര്‍ദ്ദേശിച്ചു. കോവിഡ് കാലത്തെ സൗജന്യ ഭക്ഷണ കിറ്റുകളുടെയും ഓണക്കിറ്റുകളുടെയും വിതരണവുമായി ബന്ധപ്പെട്ട് നല്‍കാനുള്ള കുടിശിക സംബന്ധിച്ചാണ് കോടതി ഉത്തരവ്.

2022 ഫെബ്രുവരി 2ലെ ഹൈക്കോടതിയുടെ നിര്‍ദേശം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് എന്‍ നാഗരേഷിന്റെ ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഡിസംബര്‍ 23ന് അകം ഈ നിര്‍ദ്ദേശങ്ങല്‍ നടപ്പിലാക്കിയിട്ടില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

kerala

പകര്‍ച്ചവ്യാധിയുടെ സമയത്ത്, റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ ഭക്ഷണ-കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് 2020-ല്‍ സംസ്ഥാനം പുറപ്പെടുവിച്ചിരുന്നു. ഈ കിറ്റുകളുടെ വിതരണം കേരള റേഷനിംഗ് ഓര്‍ഡര്‍ പ്രകാരം നിയമിക്കപ്പെട്ട എആര്‍ഡിമാരാണ് ചെയ്യേണ്ടത്. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കണ്ടെത്തനായിരുന്നു തീരുമാനം.

കളിക്കല്ലേ സർക്കാറെ... 16 കോടിയുടെ കളിയാണ്: ക്രിസ്മസ് ബംപർ ലോട്ടറിയില്‍ ഗുരുതര പിശക്, സമ്മാനം എത്രകളിക്കല്ലേ സർക്കാറെ... 16 കോടിയുടെ കളിയാണ്: ക്രിസ്മസ് ബംപർ ലോട്ടറിയില്‍ ഗുരുതര പിശക്, സമ്മാനം എത്ര

അതേസമയം, കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ ശനിയാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരത്തിന്റെ പശ്ചാത്തലത്തില്‍ റേഷന്‍വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര്‍. അനില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതത് മാസം തന്നെ പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഭാഗികമായി മാത്രം അനുവദിച്ചുകൊണ്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കരുതെന്ന വ്യാപാരി സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവര്‍ഷത്തെ (202223) റേഷന്‍ വ്യാപാരി കമ്മീഷന്‍ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നല്‌കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാനസര്‍ക്കാരിന് കാണാന്‍ കഴിയാതെപോയത്.

റേഷന്‍വ്യാപാരികള്‍ക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. ജങഏഗഅഥ പദ്ധതി പ്രകാരമുള്ള ഭകഷ്യധാന്യ കമ്മീഷന്‍ കൂടി ചേരുമ്പോള്‍ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കംകൂടാതെ സെപ്റ്റംബര്‍ മാസം വരെ വ്യാപാരികള്‍ക്ക് നല്കിവന്നിട്ടുണ്ട്. കമ്മീഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ വരെ 105കോടി രൂപ നല്‌കേണ്ടിയിരുന്ന സ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് 196 കോടി രൂപ നല്കി കഴിഞ്ഞു.

ഇതുമൂലം ഒക്ടോബര്‍ മാസത്തിലെ കമ്മീഷന്‍ പൂര്‍ണ്ണമായി നല്കാന്‍ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. ആയതിനുവേണ്ടിയുള്ള നിര്‍ദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നല്കുകയും ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായിത്തന്നെ താമസംവിനാ വിതരണം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കടയടച്ച് സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ല എന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

English summary
Free Food Kit Distribution: HC Directs to complete distribution of dues of ration traders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X