കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ വാക്സിന്‍: കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസർക്കാർ പാവങ്ങൾക്കൊപ്പമാണെന്ന് തെളിയിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ അനുവദിച്ചതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് വേ ഗത കൂടും. വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ജനങ്ങൾ നൽകുന്ന ആശ്വാസം വലുതാണ്.

ഉത്തരാഘണ്ഡില്‍ ഭരണ മാറ്റത്തിന്‍റെ സൂചന: കേരളത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശംഉത്തരാഘണ്ഡില്‍ ഭരണ മാറ്റത്തിന്‍റെ സൂചന: കേരളത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള 80 കോടി കുടുംബങ്ങളുടെ സൗജന്യ റേഷൻ ദീപാവലി വരെ തുടരുന്നതിലൂടെ രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ പ്രതിബന്ധത വ്യക്തമായി.
എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരുമ്പോൾ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ മാത്രമേ ഈടാക്കാനാവുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 manjeswaram-

കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടത്തുന്നത് രാജ്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. 23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്ത ഇന്ത്യ വാക്സിനേഷന്റെ വേ ഗതയിൽ ലോകത്ത് ഒന്നാമതായി. രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നതും മൂന്ന് വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയതും രാജ്യത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
Police registered case against K Surendran | Oneindia Malayalam

English summary
Free vaccine: K Surendran says central government has proved to be with the poor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X