മുംബൈയിലെ കുടുസ്സു മുറിയില്‍ നിന്നും ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളിലേക്ക്; ആരാണ് എച്ച്ടി പരേഖ്
മുംബൈയിലെ ദാരിദ്ര ജീവിതത്തിന്റെ അടയാളങ്ങളിലൊന്നായിട്ടാണ് ചാളിനെ കണക്കാക്കുന്നത്. ചേരിയിലെ അതി ദരിദ്ര വീടുകളേക്കാള്‍ അല്പം മാത്രം മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകളാണ് ചാളുകളിലുള്ളത്. കുടുസുമുറികളും അതിന് താങ്ങാന്‍ കഴിയാത്ത ആളുകളുമാണ് മുഖമുദ്ര. ഇത്തരം ചാളുകളില്‍ ജീവിക്കുകയും പിന്നീട് ഇന്ത്യ തന്നെ ശ്രദ്ധിക്കപ്പെട്ട കോടീശ്വരനായി മാറുകയും ചെയ്ത ഒരു വ്യക്തിയെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
പ്രമുഖ ബിസിനസുകാരന് എച്ച് ടി പരേഖിനെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. എച്ച്ഡിഎഫ്സിയുടെ സ്ഥാപകനായ അദ്ദേഹത്തിന്റെ ജീവിതം ആരംഭിക്കുന്നത് മുംബൈയിലെ ഒരു ചാളില്‍ നിന്നാണ്. സൂറത്തിലെ ഒരു ബാങ്കിംഗ് കുടുംബത്തിലാണ് പരേഖ് ജനിച്ചത്. എങ്കിലും കുട്ടിക്കാലത്തെ ജീവിതം ദാരിദ്രത്തിലായിരുന്നു. ഹസ്മുഖ് തക്കോദാസ് പരേഷ് കോളേജിൽ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം ജോലി ചെയ്തിരുന്ന പരേഖ് മുംബൈയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
റഷ്യക്ക് കളം വിടാറായി? ഇന്ത്യ വീണ്ടും സൗദി അറേബ്യക്കും ഇറാഖിന് പിറകെ, പഴയ പ്രതാപം തിരികെ പിടിക്കും

ബിരുദം പൂർത്തിയാക്കിയ ശേഷം, യുകെയിൽ പഠിക്കാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. അവിടെ പ്രശസ്തമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബാങ്കിംഗ് ആന്റ് ഫിനാൻസിൽ ബിഎസ്സി ബിരുദം നേടി. പഠനം ശേഷം പരേഖ് ഇന്ത്യയിലേക്ക് മടങ്ങുകയും മുംബൈയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിൽ ലക്ചററായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഇതിനിടയിലാണ് പരേഖ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഹർകിസൻദാസ് ലഖ്മിദാസ്സിൽ പ്രവേശിച്ചു. ചെയർമാനും തുടർന്ന് മാനേജിംഗ് ഡയറക്ടറും സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഡെപ്യൂട്ടി ജനറൽ മാനേജരായി സേവനമനുഷ്ഠിച്ച എച്ച്ടി പരേഖിന്റെ ആദ്യത്തെ വലിയ കമ്പനി ഐസിഐസിഐ ആയിരുന്നു. 16 വർഷത്തെ ജോലിക്ക് ശേഷം അദ്ദേഹം അവിടെ നിന്നും വിരമിച്ചു.
വിരമിച്ചതിന് ശേഷം 66-ാം വയസ്സിലാണ് ഹൻസ്മുഖ്, മധ്യവർഗ ഇന്ത്യയുടെ ഭവന സ്വപ്നങ്ങൾക്ക് ധനസഹായം നൽകാനുള്ള ആശയം കൊണ്ടുവന്ന് 1977-ൽ എച്ച് ഡി എഫ് സി സ്ഥാപിക്കുന്നത്. 1978-ൽ കമ്പനി ആദ്യ വായ്പ വിതരണം ചെയ്തു. 1984-ലെ കണക്കനുസരിച്ച്, പരേഖിന്റെ കമ്പനി 100 കോടിയിലധികം രൂപയുടെ വാർഷിക വായ്പകൾക്ക് അംഗീകാരം നൽകി.
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും 30 വർഷത്തിന് ശേഷം ഒന്നായി ലയിച്ച് 4.14 ലക്ഷം കോടി രൂപയുടെ ഒരു വലിയ കമ്പനി രൂപീകരിച്ചു. 1992-ൽ പരേഖിന് പത്മഭൂഷൺ പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. 1994 ല്‍ എച്ച് ടി പരേഖ് അന്തരിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications