• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

18 എംഎല്‍എമാരുമായി കോണ്‍ഗ്രസിനോടൊപ്പം പോയ ഭുജ്ബൽ മുതല്‍ ഷിന്‍ഡെ വരെ: ശിവസേനയിലെ 4 വിമത നീക്കങ്ങള്‍

Google Oneindia Malayalam News

മുംബൈ: നേതൃത്വത്തോട് അചഞ്ചലമായ കൂറും ശക്തമായ സംഘടനാ സംവിധാനമുള്ള പാർട്ടിയാണെങ്കിലും വിമത നീക്കം പുത്തരിയല്ലാത്ത പാർട്ടിയാണ് ശിവസേന. ഏക്നാഥ് ഷിന്‍ഡെ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന നീക്കം ഉള്‍പ്പടെ പ്രധാനപ്പെട്ട നാല് വിമത നീക്കങ്ങളാണ് ശിവസേനയില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. പാർട്ടി സ്ഥാപകന്‍ ബാല്‍ താക്കറയുടെ കാലത്തായിരുന്നു മൂന്ന് വിമത നീക്കമെങ്കിലും ഉദ്ധവ് താക്കറെ ആദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നത്. അതേസമയം, നിരവധി മന്ത്രിമാരും ഭൂരിപക്ഷം എംഎല്‍എമാരും ഉള്‍പ്പെടുന്ന ഇപ്പോഴത്തെ വിമത നീക്കമാണ് സംഘടനയുടെ 56 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

'ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു''ദിലീപ് പണം കൊണ്ട് അമ്മാനമാടി, പലരേയും കയ്യിലെടുത്തു; അപ്പോഴാണ് ആ അടി വരുന്നത്, അതില്‍ വീണു'

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രൂപം തുടങ്ങിയ ഇപ്പോഴത്തെ കലാപം, മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും സേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി കസേര മാത്രമല്ല പാർട്ടി തന്നെ അദ്ദേഹത്തില്‍ നിന്നും കൈവിട്ട് പോകുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉദ്ധവ് താക്കറയ്ക്ക് മുന്നില്‍ സംജാതമായിരിക്കുന്നത്.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ സംഘടനയുടെ

മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ സംഘടനയുടെ അടിത്തറ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പാർട്ടിയുടെ ഒബിസി മുഖമായ ഛഗൻ ഭുജ്ബൽ പാർട്ടി വിടാൻ തീരുമാനിച്ചപ്പോഴാണ് സേന ആദ്യത്തെ വലിയ വിമത നീക്കത്തിന് സാക്ഷ്യം വഹിച്ചത്. 1991 ലായിരുന്നു ഈ സംഭവം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഭുജ്ബൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ സേനയുടേ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിച്ചെങ്കിലും ബാൽ താക്കറെ മനോഹർ ജോഷിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിച്ചതായിരുന്നു അദ്ദേഹത്തെ പ്രകോപിച്ചത്.

അതേവർഷം നാഗ്പൂരിൽ നടന്ന ശീതകാല സമ്മേളനത്തിൽ

അതേവർഷം നാഗ്പൂരിൽ നടന്ന ശീതകാല സമ്മേളനത്തിൽ ഭുജ്ബൽ, 18 സേന എം എൽ എമാരുമായി പാർട്ടി വിടുകയും അന്ന് സംസ്ഥാനം ഭരിച്ചിരുന്ന കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, 12 വിമത എംഎൽഎമാരേയും അന്ന് തന്നെ ശിവസനേയിലേക്ക് മടക്കിക്കൊണ്ട് വന്ന് ബാല്‍താക്കറെ തിരിച്ചടിച്ചു. 1999-ൽ കോൺഗ്രസ് വിട്ട് ശരദ് പവാർ എന്‍ സി പി രൂപികരിച്ചപ്പോള്‍ ഭുജ്ബലും ഒപ്പം ചേർന്നു. നിലവില്‍ ഉദ്ധവ് താക്കറെ സർക്കാറിന് കീഴില്‍ മന്ത്രിയാണ് ഭുജ്ബല്‍ എന്നതും ശ്രദ്ധേയമാണ്.

2005ൽ മുൻ മുഖ്യമന്ത്രി നാരായൺ റാണെ പാർട്ടി വിട്ട്

2005ൽ മുൻ മുഖ്യമന്ത്രി നാരായൺ റാണെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ ശിവസേനയ്ക്ക് മറ്റൊരു വെല്ലുവിളി നേരിടേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം പാർട്ടിയിലെ പ്രമുഖർ ആരും പോയിരുന്നില്ലെന്നത് ശിവസനേയക്ക് പ്രതിസന്ധിയായില്ല.
തുടർന്ന് കോൺഗ്രസ് വിട്ട . റാണെ നിലവിൽ ബിജെപിയുടെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാണ്.

2006-ൽ ഉദ്ധവ് താക്കറെയുടെ കസിനായ രാജ് താക്കറെ

2006-ൽ ഉദ്ധവ് താക്കറെയുടെ കസിനായ രാജ് താക്കറെ പാർട്ടി വിട്ട് സ്വന്തം രാഷ്ട്രീയ സംഘടനയായ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിക്കാൻ തീരുമാനിച്ചതാണ് സേനയ്ക്ക് നേരിടേണ്ടി വന്ന അടുത്ത തിരിച്ചത്. തന്റെ പോരാട്ടം സേനാ നേതൃത്വത്തോടല്ലെന്നും പാർട്ടി നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള മറ്റുള്ളവരോടാണെന്നുമായിരുന്നു ഉദ്ധവ് താക്കറയെ ലക്ഷ്യമാക്കി രാജ് താക്കറെ അഭിപ്രായപ്പെട്ടത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള 2009 ലെ

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള 2009 ലെ തിരഞ്ഞെടുപ്പിൽ എംഎൻഎസ് 13 സീറ്റുകൾ നേടി ശിവസേനയെ ഞെട്ടിക്കാനും അവർക്ക് സാധിച്ചു. അന്ന് കേവലം 12 സീറ്റുകളായിരുന്നു സേനയ്ക്ക് ലഭിച്ചത്. എന്നാല്‍ തുടർന്നുള്ള തിരഞ്ഞെടുപ്പുകളില്‍ പാർട്ടിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റില്‍ പോലും വിജയിക്കാന്‍ നവനിർമ്മാണ്‍ സേനയക്ക് സാധിച്ചില്ല.

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  From Bhujbal, who went with the Congress with 18 MLAs to Shinde: 4 Shiv Sena insurgency moves
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X