• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബോട്ടിൽ ആർട്ട്' മുതൽ ഭരതനാട്യം വരെ; വരയിലും നൃത്തത്തിലും കീർത്തനയുടെ വർണ്ണവിസ്മയം!

Google Oneindia Malayalam News

തിരുവനന്തപുരം: ഒഴിഞ്ഞ കുപ്പികൾ കണ്ടാൽ തൊട്ടടുത്ത സ്ഥലത്തേക്ക് വലിച്ചെറിയുന്നവരാണ് മലയാളികളിൽ ഭൂരിഭാഗവും. എന്നാൽ, അത്തരം കുപ്പികളിലെ വരകളിലൂടെ വർണ്ണവിസ്മയം തീർക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം അരുവിക്കര സ്വദേശി എസ്.കീർത്തന. ബോട്ടിൽ ആർട്ട് എന്ന കലയ്ക്കു പുറമേ നൃത്തത്തിലും കൈയ്യൊപ്പ് ചാർത്തിയ കീർത്തന നല്ലൊരു ഭരതനാട്യം നർത്തകി കൂടിയാണ്. ബോട്ടിൽ ശില്പങ്ങളെല്ലാം 'ബോട്ടിൽഡ് ടൈയ്ൽസ് 'എന്ന സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പ്രദർശിപ്പിക്കുന്നതിലൂടെ ചെറുതല്ലാത്ത വരുമാനവും കീർത്തന സ്വന്തമാക്കുന്നുണ്ട്.

'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

1

വഴുതക്കാട് കാർമൽ ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ വരകളെ പ്രണയിച്ചിരുന്ന കീർത്തന തരക്കേടില്ലാത്ത നിലയക്ക് വരയ്ക്കുമായിരുന്നു. സ്കൂൾ കാലയളവിൽ കിട്ടുന്ന അവധിക്കാല വേളകളിൽ ചിത്രരചനയ്ക്കായി സമയം കണ്ടെത്തിയിരുന്നത്. ഇതിലുപരി, പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഈ മിടുക്കി.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കലാലയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ വരകൾ മെച്ചപ്പെടുത്തി എങ്ങനെ ക്രിയാത്മകമായി ഇതിനെ വിനിയോഗിക്കാമെന്ന ദീർഘവീക്ഷണത്തിലേക്കെത്തി. അങ്ങനെയാണ് രചനാവൈഭവം കൂടുതൽ പരുവപ്പെടുത്തി 'ബോട്ടിൽ ആർട്ട്' എന്ന ചുവടുവയ്പ്പിലേക്ക് കീർത്തനയെത്തുന്നത്.

2

കോളജുകളിൽ പഠിക്കുന്ന കാലത്ത് ലഭിച്ച ഇടവേളകളും അവധിക്കാലവും ആസ്വദിച്ചാണ് കീർത്തന കൂടുതൽ വരയ്ക്കാൻ തുടങ്ങിയത്. 2020ൽ ആദ്യഘട്ട ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പാണ് 'ബോട്ടിൽ ആർട്ടിൽ' കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ തീരുമാനിച്ചത്. പിന്നീട്, വീണ്ടുമൊരു ലോക്ഡൗൺ കൂടി വന്നതോടെ മുഴുവൻ സമയവും ഈ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

സാധാരണ രചനകൾക്കുമപ്പുറം വ്യത്യസ്തമായ രീതിയിൽ തൻ്റെ സ്വതസിദ്ധമായ കഴിവുകൾ പരിഭോഷപ്പെടുത്തി ദൃശ്യചാരുത നൽകുന്ന വരകളാണ് കീർത്തന തിരഞ്ഞെടുത്തത്. ക്യാൻവാസ് പെയിൻറിംഗ്, സ്റ്റോൺ ആർട്ട്, വുഡ് ആർട്ട്, ഹോം ഡെക്കർ, ഗ്ലാസ് ഡെക്കർ, ഇൻ്റീരിയർ ആർട്ട് തുടങ്ങി വ്യത്യസ്തമായ ഇൽസ്സ്ട്രേഷനുകളാണ് ഇതിൻ്റെ പ്രത്യേകത. ബോട്ടിൽ ആർട്ടിലൂടെ ചെറുതല്ലാത്ത വരുമാനവും ഇവൾക്ക് ലഭിക്കുന്നുണ്ട്.

3

എന്നാൽ, ആദ്യഘട്ടത്തിൽ മറ്റു വ്യത്യസ്തതരം വരകൾ ചെയ്യുമായിരുന്നുവെങ്കിലും ബോട്ടിൽ ആർട്ടിലൂടെയുള്ള വില്പന മാത്രമാണുണ്ടായിരുന്നത്. ജന്മദിനം, വിവാഹമടക്കമുള്ള വിവിധതരം ആഘോഷ പരിപാടികൾക്ക് സമ്മാനമായി ഓർഡർ ലഭിക്കുന്നതിനനുസരിച്ച് ബോട്ടിലുകൾ ചെയ്തു കൊടുക്കാറുണ്ട്. ഇക്കഴിഞ്ഞ കൊവിഡ് കാലത്തും സാമാന്യം ഭേദപ്പെട്ട ഓർഡറുകൾ ലഭിച്ചു - കീർത്തന പറയുന്നു.

4

വരയ്ക്കുന്ന ബോട്ടിലുകൾ വില്പനയ്ക്കായി കൊറിയർ സർവീസും ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലെ പ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഓർഡറുകൾ സ്ഥലത്ത് നേരിട്ടെത്തിച്ചു കൊടുക്കും. ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളിൽ ബോട്ടിൽ വർക്കുകൾ ചെയ്ത് അയക്കുന്നതിനു പുറമേ തമിഴ്നാട്, മധ്യപ്രദേശിലെ ഭോപ്പാൽ, മൈസൂർ എന്നിവിടങ്ങളിലേക്കും ഓർഡർ കിട്ടി. ഒരിക്കൽ വാങ്ങുന്നവരിൽ ചിലരെങ്കിലും വീണ്ടും ഇത്തരം ബോട്ടിൽ ആർട്ടുകൾ സമ്മാനമായി നൽകാൻ സമീപിക്കാറുണ്ട്. - കീർത്തനയുടെ വാക്കുകൾ.

"ബോട്ടിൽഡ് ടൈയൽസ് '' എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം ബിസിനസ് പേജിൽ കയറി നോക്കിയാൽ വ്യത്യസ്തയിനം നിറച്ചാർത്തുകളിലുള്ള കണ്ണഞ്ചിപ്പിക്കുന്ന നയന മനോഹരമായ ബോട്ടിൽ വർക്കുകൾ കാണാം. ആരും ഇഷ്ടപ്പെടുന്ന ലളിത സുന്ദര കാഴ്ചകൾ. ഇൻസ്റ്റാഗ്രാം പേജിലൂടെ വരയ്ക്കുന്ന രചനകൾക്കൊക്കെ പ്രേക്ഷകരുടെ മികച്ച പിന്തുണയും കീർത്തനയ്ക്കുണ്ട്.

കളിമൺ കുപ്പികളിലെ വരകൾ, പിസ്ത ഷെൽ ഉപയോഗിച്ചുള്ള നിർമ്മാണം, മഞ്ചാടി പോലുള്ള വ്യത്യസ്തതരം ഡിസൈനുകൾ ഉപയോഗിച്ചുള്ള നിർമ്മാണം തുടങ്ങിയവയാണ് ബോട്ടിൽ ആർട്ടിലെ വർക്കുകളിൽ കീർത്തനയുടെ പ്രധാന ഹൈലൈറ്റുകൾ.

6

ആവശ്യക്കാർ ഓർഡർ നൽകുന്നത് അനുസരിച്ച് സമ്മാനമായി തൻ്റെ വരകൾ കൈമാറുകയാണ് പതിവ് രീതി. ആളുകളുടെ ചിത്രം ഉപയോഗിച്ചുള്ള ബോട്ടിലുകൾ, വരകളിലൂടെ വെളിച്ചം നിറച്ച ബോട്ടിലുകൾ, വ്യത്യസ്ത തരം കാൻവാസ് സ്റ്റാൻഡുകളിൽ ഉപയോഗിക്കാവുന്ന ചിത്രങ്ങളടക്കം മികച്ച രീതിയിൽ തയ്യാറാക്കാൻ കീർത്തനയ്ക്ക് കഴിയും.

തീർന്നില്ല, 'കീർത്തന എസ് ' എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിലൂടെ വരകളെക്കുറിച്ച് വിശദീകരിക്കാനും ഇവൾ സമയം കണ്ടെത്തുന്നുണ്ട്. ഇത്തരത്തിൽ ക്യാമറയിലൂടെ ചിത്രീകരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്യാനും, ചിത്രീകരണത്തിനും യൂട്യൂബിൽ പങ്കുവയ്ക്കാനും മിതിൻ എന്ന പ്രൊഫഷണൽ എഡിറ്ററുടെ സഹായവും ലഭിക്കുന്നുണ്ട്.

7

ബോട്ടിൽ ആർട്ടിന് പുറമേ ഫാഷൻ രംഗത്തെ വ്യത്യസ്തതകൾ പങ്കുവയ്ക്കാനുള്ള വീഡിയോകളും യാത്രാവിശേഷങ്ങൾ അടങ്ങുന്ന ട്രാവൽ ബ്ലോഗും നൃത്തചുവടുകളുമൊക്കെ തൻ്റെ പ്രേക്ഷകർക്കായി യൂട്യൂബ് ചാനലിലൂടെ ലഭ്യമാക്കാൻ കീർത്തന ആലോചിക്കുന്നുണ്ട്.

അതേസമയം, വരകളോട് അടങ്ങാത്ത കമ്പമുള്ള കീർത്തന വ്യത്യസ്ത മേഖലയിലും സുപരിചിതയാണ്. ക്ലാസിക്കൽ നൃത്തത്തിലും തൻ്റെതായ മികവ് കാഴ്ചവയ്ക്കാൻ ഈ മിടുക്കി സമയം കണ്ടെത്താറുണ്ട്.സ്റ്റേജ് പ്രോഗ്രാമുകളിലും വിവിധ പരിപാടികളിലും പങ്കെടുത്തിട്ടുള്ള കീർത്തന വിവാഹനിശ്ചയം, വിവാഹം പോലുള്ള ചടങ്ങുകളിൽ മിതമായ നിരക്കിൽ മണവാട്ടിമാർക്ക് മൈലാഞ്ചിയിടാനും ഓടിയെത്താറുണ്ട്. കൂടാതെ, പരിപാടികൾക്കായി ഓർഡർ ലഭിക്കുന്ന കേക്കുകളിൽ വെറൈറ്റി ഡിസൈനുകൾ അത്യുഗ്രൻ മോഡലിൽ ഒരുക്കി നൽകുകയും ചെയ്യുന്നുണ്ട്.

8

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള നെറ്റ് പരീക്ഷ പാസായ ശേഷം കോളേജ് അധ്യാപികയാകാനാണ് ഭാവിയിൽ ആഗ്രഹം. ബോട്ടിൽ ആർട്ടും അധ്യാപനവും ഒരു പോലെ കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന ഈ മിടുക്കി ഇതിനോടകം തന്നെ നൂറിലധികം ബോട്ടിൽ ആർട്ടുകളും പൂർത്തീകരിച്ചു കഴിഞ്ഞു.

തിരുവനന്തപുരം അരുവിക്കര ഇടമൺ 'അനിഴ'ത്തിൽ റിട്ട. കരസേന ഉദ്യോഗസ്ഥൻ സുരേഷ്കുമാറിൻ്റെയും സർവ്വേ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ ജി. ഉഷകുമാരിയുടെയും മകളാണ് കീർത്തന. സഹോദരൻ അനന്ദു തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

9

കരസേനയിൽ നിന്ന് വിരമിച്ച ശേഷം സുരേഷ്കുമാർ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഹോംഗാർഡായി സേവനമനുഷ്ഠിക്കുന്നു. കീർത്തനയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കുടുംബവും രംഗത്തുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാഭ്യാസവും ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും കീർത്തന പൂർത്തിയാക്കിയിട്ടുണ്ട്.

<strong>തൃക്കാക്കര പണക്കിഴി വിവാദം: ചെയർപേഴ്സണന്റെ മുറി സീൽ ചെയ്തു, പുതിയ അടവിറക്കി അജിതാ തങ്കപ്പൻ... </strong>തൃക്കാക്കര പണക്കിഴി വിവാദം: ചെയർപേഴ്സണന്റെ മുറി സീൽ ചെയ്തു, പുതിയ അടവിറക്കി അജിതാ തങ്കപ്പൻ...

ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എപ്പിസോഡ്ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എപ്പിസോഡ്

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  Most of the Malayalees throw empty bottles at the nearest place when they see them. However, S. Keerthana, a native of Aruvikkara, Thiruvananthapuram, has proved that the stripes on such bottles can add color. Apart from the art of bottle art, Keerthana is also a good Bharatanatyam dancer who has also signed on to dance. Kirtana also earns a small income by displaying all the bottle sculptures on its own YouTube channel, 'Bottled Tales'.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X