കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വരാജിൻ്റെ തോൽവി സിപിഐയുടെ കാലുവാരലിൽ; ആറന്മുളയിൽ ഒരു വിഭാഗം വിട്ടുനിന്നു; കമ്മീഷൻ റിപ്പോർട്ടുകൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിൻ്റെയും വോട്ടു ചോർച്ചയുടെയും അടിസ്ഥാനത്തിൽ പാർട്ടി ശുദ്ധീകലശത്തിന് തയ്യാറെടുക്കുന്നു. തിരഞ്ഞെടുപ്പിലുണ്ടായ സംഭവ വികാസങ്ങളിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ചർച്ചകളും അനുബന്ധ റിപ്പോർട്ടുകളും തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

പാർട്ടി അന്വേഷണ കമ്മീഷൻ തയ്യാറാക്കുന്ന റിപ്പോർട്ടുകളിൽ മണ്ഡലങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങളുടെയും വോട്ട് വിഹിതം വർധിപ്പിക്കാൻ കേഡർമാർ സ്വീകരിക്കേണ്ട നടപടികളുടെയും വിശദവിവരങ്ങളാണ് പുറത്തുവരുന്നത്. ശക്തമായ വോട്ടു വിഹിതം കുറഞ്ഞയിടങ്ങളിൽ വോട്ടു ചോർച്ച തടയാൻ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള അംഗങ്ങൾ മുൻകൈയ്യെടുക്കാത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്.

വമ്പൻ നീക്കം.. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ.. ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്?വമ്പൻ നീക്കം.. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കനയ്യ കുമാർ.. ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്?

പരാജയങ്ങൾ ഏറ്റുവാങ്ങിയ മണ്ഡലങ്ങളിലെ ചിലയിടങ്ങളിൽ അന്വേഷണ കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലങ്ങൾ തിരിച്ചുള്ള പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ...

1

കൊല്ലം നിയോജക മണ്ഡലത്തിൽ കുണ്ടറയിലെയും കരുനാഗപ്പള്ളിയിലെയും തോൽവിയാണ് പാർട്ടി നേതൃത്യം പ്രധാനമായും അന്വേഷിക്കുന്നത്. മൂന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഇതിന് ചുക്കാൻ പിടിക്കുന്നുണ്ട്. മന്ത്രിയും എംഎൽഎയുമായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിലാണ് ജില്ലയിൽ പാർട്ടി വലിയ തോൽവി ഏറ്റുവാങ്ങിയത്.

2

മേഴ്സിക്കുട്ടിയമ്മയുടെ വോട്ടർമാരോടുള്ള ഇടപ്പെടൽ ശരിയായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. ഇരവിപുരം ഒഴികെ പത്ത് മണ്ഡലങ്ങളിലാണ് വോട്ടുവിഹിതം കുറഞ്ഞത്. ജില്ലയിലെ സംഘടന സംവിധാനത്തിന് പോരായ്മയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ട തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടിട്ടും വേണ്ട ഇടപ്പെടലുണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ. കരുനാഗപ്പള്ളിയിൽ സിപിഐ സ്ഥാനാർഥിയുടെ പരാജയത്തെ കുറിച്ചും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്തു.

3

അമ്പലപ്പുഴയിലെ തോൽവിയിൽ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരന് പങ്കുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സുധാകരന് വീഴ്ച പറ്റിയെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ നടപടിക്ക് സാധ്യതയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

4

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഏളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ജെ.തോമസും ഉൾപ്പെട്ടെ രണ്ടംഗ അന്വേഷണ കമ്മീഷനാണ് മണ്ഡലത്തിലെ ജയപരാജയങ്ങളെ ക്കുറിച്ച് വിലയിരുത്തിയത്. റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് സമർപ്പിച്ചിട്ടുണ്ട്.

5

ആരോഗ്യമന്ത്രിക്കൂടിയായ വീണ ജോർജ് മത്സരിച്ച ആറന്മുളയിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് എ പദ്മകുമാറിൻ്റെ സാന്നിധ്യത്തിൽ സിപിഎം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ട്. തുടർ ഭരണം ഉണ്ടാകില്ലെന്ന് കരുതി ഒരു വിഭാഗം പ്രവർത്തനത്തിൽ നിന്ന് മാറി നിന്നതും തിരിച്ചടിയായി.

6

മണ്ഡലത്തിൽ പ്രധാനികളായ ചിലർ സജീവമായിരുന്നില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന പ്രവർത്തകരുടെ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.

എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

7

അതേ സമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 267 പാര്‍ട്ടി അംഗങ്ങളാണ് വിട്ടുനിന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, കോഴഞ്ചേരി, ആന്മുള, പന്തളം ഏര്യ കമ്മിറ്റികളുടെ പരിധിയിലുള്ള 22 എൽസികളിലെ 20 എണ്ണത്തിലെ അംഗങ്ങളാണ് വീഴ്ചവരുത്തിയത്. ഇലന്തൂരിലും കുളനടയിലുമായി മൂന്ന് എല്‍സി അംഗങ്ങള്‍ വിട്ടുനിന്നു. മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ടയിൽ ഒരു ഏര്യ കമ്മിറ്റി അംഗം ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

8

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ പാർട്ടി സംസ്ഥാന സമിതി അംഗവും മുൻ എം എൽ എ യും കൂടിയായിരുന്ന എം സ്വരാജിൻ്റെ തോൽവി നേതൃത്വത്തെ ഞെട്ടിച്ച സംഭവമായിരുന്നു. സ്വരാജിൻ്റെ പരാജയത്തിന് സിപിഐയുടെ കാലുവാരലും ഉണ്ടായെന്നാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന പരാതി.

9

ഉദയംപേരൂർ പഞ്ചായത്തിൽ അഞ്ചു ബൂത്തുകളിൽ വോട്ടുചോർച്ചയുണ്ടായതും ഇതോടൊപ്പം വിലയിരുത്തുന്നുണ്ട്. പാർട്ടി ആക്ടിങ്ങ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും കൂടിയായ എ വിജയരാഘവനു മുന്നിലാണ് പരാതിയെത്തിയത്.

10

കോൺഗ്രസ് വിട്ട് ഇടതുമുന്നണിക്കൊപ്പം വന്ന സിപിഎമ്മിലെ മറ്റൊരു കക്ഷിയായ കേരള കോൺഗ്രസ് എമ്മിൻ്റെ ചെയർമാൻ ജോസ് കെ മാണി മത്സരിച്ച പാലായിലും സി പി എമ്മിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ജോസിന് പുറമേ പാർട്ടി ഉന്നതാധികാര സമിതി അംഗവും ജനറൽ സെക്രട്ടറിയുമായ സ്റ്റീഫൻ ജോർജ് മത്സരിച്ച കടുത്തുരുത്തിയിലും പാർട്ടി വോട്ടുകൾ ചോർന്നതായിട്ടാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തൽ.

11

പാലായിൽ വർഷങ്ങളായി ഇടതിനൊപ്പം മത്സരിച്ച് സ്ഥാനാർഥിയായിരുന്ന മാണി സി കാപ്പന് സിപിഎം അണികളുമായി നല്ല വ്യക്തിബന്ധവും സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ, ജോസിനൊപ്പം പ്രവർത്തിക്കാൻ കീഴ്ഘടകങ്ങളിൽ സിപിഎമ്മിന് കഴിഞ്ഞില്ലെന്നതും പോരായ്മയായാണ് വിലയിരുത്തിയിട്ടുള്ളത്.

12

സ്റ്റീഫൻ ജോർജ് സ്ഥാനാർഥിയായിരുന്ന കടുത്തുരുത്തിയിൽ രണ്ട് ജില്ല കമ്മിറ്റിയംഗങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിച്ചിരുന്നില്ല. കേരള കോൺഗ്രസ് എമ്മിന് സ്വാധീനമുള്ള ഇവിടെ പരാജയത്തിലേക്ക് എത്തിച്ചതും അംഗങ്ങളിൽ നിന്നുണ്ടായ പ്രവർത്തന വിരസതയും നിഷ്ക്രിയത്വവുമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

13

പെരിന്തൽമണ്ണയിലെ തോൽവിയിൽ മുതിർന്ന നേതാക്കൾക്കുൾപ്പെടെ പങ്കുണ്ടെന്ന തരത്തിലാണ് വിവരം. സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ട മുൻ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം അടക്കമുള്ളവരോട് കാര്യങ്ങൾ ധരിപ്പിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തോൽവിയുടെ സാഹചര്യം വിശദമായി വ്യക്തമാക്കാനും പി നന്ദകുമാർ എം എൽ എ യുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

14

മലപ്പുറത്തെ പൊന്നാനിയിൽ പരസ്യ പ്രതിഷേധങ്ങളും അതിരുകടന്ന പ്രസ്താവനകളും നിയന്ത്രിക്കുന്നതിൽ നേതൃത്വത്തിന് തെറ്റുപറ്റിയെന്നാണ് കണ്ടെത്തൽ. പി കെ സൈനബ അധ്യക്ഷയായ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഏര്യ സെക്രട്ടറി മുതൽ സംസ്ഥാന കമ്മിറ്റിയംഗം വരെയുള്ളവർക്ക് ഇത്തരത്തിലുള്ള പ്രതിഷേധം നിയന്ത്രിക്കുന്നതിൽ തെറ്റു സംഭവിച്ചെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്.

നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്‍... പുതുയുഗ പിറവിയോ?

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

English summary
The party is preparing for a purge based on the CPM's defeat in the Assembly elections and vote leakage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X